വിദേശത്തുനിന്ന് വരുന്ന പ്രവാസികള്‍ക്ക് സൗജന്യമായി ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ . എയര്‍പോര്‍ട്ടിലെ പരിശോധന കര്‍ശനമാക്കണമെന്നാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള നിര്‍ദേശം. അതിനാല്‍ ടെസ്റ്റ് നടത്താതിരിക്കാനാകില്ല. വരുന്ന പ്രവാസികളുടെ പരിശോധ സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നടത്തി ഫലം ഉടന്‍ തന്നെ അയച്ചുകൊടുക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാജ്യത്തെ 16 സംസ്ഥാനങ്ങളില്‍ കോവിഡിന്റെ രണ്ടാംതരംഗമുണ്ടാകുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. രാജ്യത്തെ കോവിഡ് കേസുകളില്‍ കഴിഞ്ഞ ഒരാഴ്ച്ചകൊണ്ട് 31 ശതമാനം വര്‍ധനവാണുണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിലാണ് എയര്‍പോര്‍ട്ട് നിരീക്ഷണം കര്‍ശനമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.
കേരളത്തിന് ശാസ്ത്രീയമായി കോവിഡിനെ പ്രതിരോധിക്കാന്‍ സാധിച്ചു. ജനങ്ങളുടെ പൂര്ണപിന്തുണകൊണ്ടാണ് മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മെച്ചപ്പെട്ട നിലയില്‍ കേരളത്തിന് പ്രതിരോധിക്കാനായതെന്നും മന്ത്രി പറഞ്ഞു.
This is so useful...me being a beginner in blogger community....thanks so much Best Home Interior Designers in Chennai
ReplyDelete