24 ഫെബ്രുവരി 2021

തെരുവ് കച്ചവടത്തിനെതിരെ വ്യാപാരികൾ പരാതി നൽകി
(VISION NEWS 24 ഫെബ്രുവരി 2021)കൊടുവള്ളി -കൊടുവള്ളി അങ്ങാടിയിലെ അനധികൃത തെരുവ് കച്ചവടത്തിനെതിരെ മുൻസിപ്പാലിറ്റി നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി യൂണിറ്റ് കമ്മിറ്റി കൊടുവള്ളി മുൻസിപ്പാലിറ്റി ചെയർമാൻ ,മുൻസിപ്പൽ സെക്രട്ടറി ,ഹെൽത് വിഭാഗം എന്നീവർക്ക് പരാതി നൽകി .വളരെയധികം വ്യാപാര പ്രതിസന്ധികൾ നേരിടുന്ന ഈ കോവിഡ് കാലത്തു വിവിധയിനം ലൈസെൻസുകളും ,നികുതികളും ഒടുക്കിക്കൊണ്ട് കച്ചവടം ചെയ്യുന്ന വ്യാപാരികളുടെ കടകളിലേക്കുള്ള വഴി വരെ തടസപ്പെടുത്തിക്കൊണ്ട് കൊടുവള്ളി ടൗണിൽ ഇപ്പോൾ തെരുവ് കച്ചവടം നടക്കുന്നുണ്ടെന്ന് യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു .കൊടുവള്ളി നഗരസഭാ പരിധിയിൽ 36 ഡിവിഷനുകളിലായി മറ്റു ജീവിത മാർഗങ്ങളില്ലാത്ത ലോട്ടറി ചെരുപ്പ്കുത്തൽ തുടങ്ങി അകെ 19 പേർക്ക് മാത്രമാണ് പ്രത്യേക സ്ഥലം നിശ്ചയിച്ച കച്ചവട പെർ മിഷനുള്ളത് .അത് ടൗണിൽ നിന്ന് മാറി പ്രത്യേക സ്ഥലം നിശ്ചയിച്ചു കൊടുതിട്ടുണ്ട് .ഈ രീതിയിലല്ലാതെ മോട്ടോർ ഘടിപ്പിച്ച വാഹനങ്ങളിലോ ഗുഡ്സ് ഓട്ടോകളിലോ മറ്റു വാഹനങ്ങളിലോ പൊതു സ്ഥലത്തു നിരത്തി വെച്ച് കൊണ്ടോ പാടില്ലാത്ത ഇത്തരം വഴിയോര വാണിഭങ്ങൾ വാടക കുറഞ്ഞ ഉൾനാടുകളിൽ വൻ ഗോഡൗണുകൾ വാടകക്കെടുത്തു 10ഉം 20ഉം വാഹനങ്ങൾ ഉള്ള  വൻ റാക്കറ്റുകൾ തൊഴിലാളികളെ വച്ച് ടൗണിന്റെ വിവിധ ഭാഗങ്ങളിൽ നടത്തുന്ന വഴി വാണിഭങ്ങൾക്കെതിരെ നഗരസഭ നടപടിയെടുക്കുന്നില്ലങ്കിൽ പ്രത്യക്ഷ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് യൂണിറ്റ് ഭാരവാഹിളാലയ പി .ടി .എ ലത്തീഫ് ,ടി .പി അർഷാദ് ,എം വി വാസു എന്നീവർ അറിയിച്ചു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only