കൊടുവള്ളി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലായി കൺസ്യൂമർ ഫെഡിന്റെ സഹകരണത്തോടെയുള്ള നീതി മെഡിക്കൽ ഷോപിന്റെയും ലാബിന്റെയും ഉദ്ഘാടനം കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ഒ പി റഷീദ് അധ്യക്ഷത വഹിച്ചു.
കൊടുവള്ളി നഗരസഭ ചെയർമാൻ വെള്ളറ അബ്ദു, കേരള സിറാമിക് ചെയർമാൻ വായോളി മുഹമ്മദ് മാസ്റ്റർ എന്നിവർ മുഖ്യാതിഥികളായി
ബാങ്ക് സെക്രട്ടറി എ ജയശ്രീ റിപ്പോർട്ട് അവതരിപ്പിച്ചു.
കൗൺസിലർമാരായ കെ ബാബു, നാസർ കോയ തങ്ങൾ, പി വി ബഷീർ, പ്രീത, ടി കെ ശംസുദ്ധീൻ, വി രവീന്ദ്രൻ, ഒ പി ഐ കോയ, വേളാട്ട് മുഹമ്മദ്, എ കെ കുഞ്ഞുമുഹമ്മദ് മാസ്റ്റർ, ഒ ടി സുലൈമാൻ, പി ടി സി ഗഫൂർ, മാതോലത്ത് അബ്ദുള്ള, കെ.പി ബഷീർഎന്നിവർ സംസാരിച്ചു
ബാങ്ക് വൈസ് പ്രസിഡന്റ് കെ സി എൻ അഹമ്മദ് കുട്ടി സ്വാഗതവും ഡയറക്ടർ എം പി മൊയ്ദീൻകോയ നന്ദിയും പറഞ്ഞു.
Post a comment