വാവാട്: കൊടുവള്ളി ഡിവിഷൻ 36 എരഞ്ഞോണയിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഹരിത സേനയുടെ സഹായത്തോടെ നീക്കം ചെയ്തു.18 ഹരിത സേനാ അംഗങ്ങൾ 3 വിഭാഗമായി തിരിഞ്ഞ് എല്ലാ വീടുകളിൽ നിന്നും പ്ലാസ്റ്റിക്കുകൾ ശേഖരിച്ചു. കഴിഞ്ഞ 4 വർഷമായി വീടുകളിൽ ചേർത്തു വെച്ച പ്ലാസ്റ്റിക്കുകൾ 50 രൂപ വീതം ഫീസ് ഈടാക്കിയാണ് ഇപ്പോൾ നീക്കം ചെയ്തിരിക്കുന്നത്.
എ.പി. ബഷീറിൽ നിന്ന് പ്ലാസ്റ്റിക്ക് സീകരിച്ച് ഉദ്ഘാടനം ചെയ്തു.
മുനിസിപ്പൽ ചെയർമാൻ വെള്ളറ അബ്ദു, കൗൺസിലർമാരായ കെ.കെ.പ്രീത, പി.വി.ബഷീർ, സുഷ്മിത, അഷ്റഫ് വാവാട്, , കെ.പി.അശോകൻ, എ.പി.ഹുസ്സയിൻ ഹാജി, ഇ.കെ.അബ്ദുൽ ബാരി, എ.പി.സുലൈമാൻ, വി.മജീദ്, എ.പി.ബഷീർ, മുഹമ്മദ്കുഞ്ഞാവ ,കെ.കെ.നൗഷാദ്, തുടങ്ങി നിരവധി പേര് സംബന്ധിച്ചു.
തുടർന്നുള്ള ദിവസങ്ങളിൽ പെഴ്കണ്ടി, തെക്കേടത്ത് ഭാഗങ്ങളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യ ശേഖരണം നടത്തും.
Post a comment