17 February 2021

റോഡ് സുരക്ഷ ബോധവൽകരണവുമയി അൽ ഇർഷാദ് കോളേജ് എൻ എസ് എസ് വിദ്യാർത്ഥിനികൾ
(VISION NEWS 17 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ഓമശ്ശേരി: റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി അൽ ഇർഷാദ് ആർട്സ് ആന്റ് സയൻസ് വിമൻസ് കോളേജ് നാഷ്ണൽ സർവ്വീസ് സ്കീം, മുക്കം ജനമൈത്രി പോലീസ് സ്റ്റേഷനും സംയുക്തമായി  റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. റോഡ് സുരക്ഷാ നിയമങ്ങളെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുകയും,റോഡ് സുരക്ഷാ നിയമങ്ങൾ പാലിച്ച് വാഹനം ഓടിക്കുന്നവർക്ക് മധുര പലഹാരങ്ങൾ വിതരണം  ചെയ്യുകയും ചെയ്തു. മുക്കം സബ് ഇൻസെപക്ടർ പി അസൈൻ, സിവിൽ പോലീസ് ഓഫീസർ  ഷോബിൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ അൽ ഇർഷാദ് എഡുകേഷൻ ഇൻറ്റിറ്റ്യൂഷൻസ് ജനറൽ സെക്രട്ടറി ഉസൈൻ മേപ്പള്ളി, പ്രിൻസിപ്പാൾ സെലിന വി ,റഫീഖ് സഖാഫി, ശരീഫ് എ പി,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ലിജോ ജോസഫ്, ഉമ്മു സൽമ , ഫിദ ഫാത്തിമ, ബീനാ ജോസ്, മുഹസിന, ഇഷാ എച്ച് ആയിഷ, അമാന, ഫാരിഷ എന്നിവർ പങ്കെടുത്തു. റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി ഫ്ലാഷ് മോബ്, ബോധവൽക്കരണ ക്ലാസ് എന്നിവ നടത്തി.

Post a comment

Whatsapp Button works on Mobile Device only