07 February 2021

സുഭിക്ഷ കേരളം കിഴങ്ങ് കൃഷി വിളവെടുത്തു
(VISION NEWS 07 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




കച്ചേരിമുക്ക് : കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി സിൻസിയർ കച്ചേരിമുകിന്റെ നേതൃത്വത്തിൽ കച്ചേരിമുക്കിൽ സുഭിക്ഷ കേരളം  പദ്ധതിയുടെ ഭാഗമായി നാലേക്കർ സ്ഥലത്ത് നടത്തിയ കൃഷിയിൽ കിഴങ്ങു കൃഷികളുടെ വിളവെടുപ്പ് ഉൽഘാടനം ചേനയുടെ വിളവെടുത്തു കൊണ്ട് സിൻസിയർ പ്രസിഡണ്ട് കെ കെ വിജയൻ നിർവഹിച്ചു .

സെക്രട്ടറി കമറുൽ ഹകീം , കാർഷിക കൂട്ടായിമ പ്രസിഡണ്ട് എ കെ ഫസൽ , സിദീഖ് ടി എം , പ്രമോദ് കെ കെ , രവി കെ കെ , മുഹമ്മദ് സി കെ എന്നിവർ പങ്കെടുത്തു . കൂട്ടായിമയുടെ നേതൃത്വത്തിൽ നെല്ല് , പൂള , കിഴങ് , കൂർക്കൽ , വാഴ, ഇഞ്ചി , മഞ്ഞൾ, ചേമ്പ് ,  പച്ചക്കറികൾ , തുടങ്ങിയവ കൃഷി ചെയ്ത് വരുന്നു .

Post a comment

Whatsapp Button works on Mobile Device only