ഓമശ്ശേരി:ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത് 2021-22ലെ വാർഷിക പദ്ധതിയുടെ അന്തിമ രേഖ തയ്യാറാക്കുന്നതിനായി വികസന സെമിനാർ സംഘടിപ്പിച്ചു.പ്രസിഡണ്ട് പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് എം.എം.രാധാമണി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.വാർഷിക പദ്ധതിയുടെ കരട് രേഖ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അവതരിപ്പിച്ചു.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഒ.പി.സുഹറ,പഞ്ചായത്തു തല ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.കെ.അബ്ദുല്ലക്കുട്ടി,പഞ്ചായത്തംഗങ്ങളായ പി.കെ.ഗംഗാധരൻ,ആനന്ദ കൃഷ്ണൻ,പഞ്ചായത്ത് മുൻ പ്രസിഡണ്ടുമാരായി പി.വി.അബ്ദുൽ റഹ്മാൻ മാസ്റ്റർ,വി.ജെ.ചാക്കോ,കെ.എം.കോമള വല്ലി,സി.കെ.ഖദീജ മുഹമ്മദ് എന്നിവർ സംസാരിച്ചു.
ചർച്ചകൾക്ക് പഞ്ചായത്തംഗങ്ങളായ എം.ഷീജ,കെ.കരുണാകരൻ മാസ്റ്റർ,കെ.പി.രജിത,പി.അശോകൻ,പി.ഇബ്രാഹീം ഹാജി,സീനത്ത് തട്ടാഞ്ചേരി,പങ്കജവല്ലി,എം.ഷീല,ഉഷാ ദേവി എന്നിവർ നേതൃത്വം നൽകി.ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ദീപു രാജു സ്വാഗതവും വാർഡ് മെമ്പർ സി.എ.ആയിഷ ടീച്ചർ നന്ദിയും പറഞ്ഞു.
വികസന കാഴ്ച്ചപ്പാടിനും നയ സമീപനത്തിനും മുൻ ഗണനകൾക്കും അനുസൃതമായ പ്രോജക്റ്റുകളാണ് പതിനാലു മേഖലകളിലും തയ്യാറാക്കിയത്.വ്യത്യസ്ത തലങ്ങളിലെ നിലവിലുള്ള അവസ്ഥയും പ്രശ്നങ്ങളും ഭാവിയിലെ ആവശ്യങ്ങളും പരിഗണിച്ച് അനുയോജ്യവും പ്രായോഗികവും വിജയ സാദ്ധ്യതയും ക്ഷമതയുമുള്ള പ്രോജക്റ്റുകളാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്.
Post a comment