12 February 2021

​തണുത്തുറഞ്ഞ് മൂന്നാർ...; താപനില മൈനസ് രണ്ട് ഡി​ഗ്രിയിൽ.!
(VISION NEWS 12 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൊടുംശൈത്യം അനുഭവപ്പെടുന്ന മൂന്നാറില്‍ താപനില മൈനസ് രണ്ടു ഡിഗ്രിയില്‍ എത്തി. വട്ടവടയിലും അതിശൈത്യം അനുഭവപ്പെടുന്നുണ്ട്. പാമ്പാടുംചോലയില്‍ ബുധനാഴ്ച രാവിലെ താപനില മൈനസ് രണ്ടിലെത്തി. അഞ്ചു വര്‍ഷത്തിനിടയിലെ ശക്തമായ തണുപ്പാണ് ഇത്തവണ അനുഭവപ്പെടുന്നതെന്ന് വട്ടവട പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ഉള്ളവര്‍ പറയുന്നു. പഴത്തോട്ടം, ചിലന്തിയാര്‍, കടവരി മേഖലകളില്‍ കടുത്ത തണുപ്പാണ് ഒരാഴ്ചയായി അനുഭവപ്പെടുന്നത്. വരുംദിവസങ്ങളില്‍ താപനില താഴ്ന്നാല്‍ അതു കൃഷിയെയും ബാധിക്കുമെന്ന ആശങ്കയും കര്‍ഷകര്‍ പങ്കുവയ്ക്കുന്നുണ്ട്. അതേസമയം ടൂറിസം രംഗത്ത് ഇതു പ്രതീക്ഷയുണ്ടാക്കിയിട്ടുണ്ട്.

Post a comment

Whatsapp Button works on Mobile Device only