12 February 2021

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബംഗാൾ മറ്റൊരു പരിവർത്തന ഘട്ടത്തിലാണ്.34 വർഷത്തെ കമ്യുണിസ്റ്റ് ഭരണം 2016ൽ മമതക്ക് വഴിമാറിയപ്പോഴും അത്താൽക്കാലികമായ ഒരു മാറ്റമായി പലരും കണ്ടു. എന്നാൽ 2019 ൽ ലോകസഭാ തെരഞ്ഞെടുപ്പ് കാര്യങ്ങളുടെ യഥാർത്ഥ ചിത്രം പുറത്ത് കൊണ്ടുവന്നു. 17%. ൽ നിന്നും 43% വോട്ടു ഷെയർ വർദ്ധിപ്പിച്ച ബി.ജെ.പി.ബംഗാളിൽ അധികാരത്തിന് തൊട്ടടുത്ത് തന്നെയുണ്ട്.ഇത്തരമൊരു മാറ്റം ബംഗാളിൽ സാധ്യമാക്കിയ സാമ്പത്തിക ,സാമൂഹിക, രാഷ്ടീയകാരണങ്ങൾ എന്തായിരിക്കും. ബംഗാളിന്റെ സാമൂഹിക അവസ്ഥ ഇപ്പോൾ എന്താണ്. വസന്തത്തിന്റെ ഇടിമുഴക്കം ഇന്ത്യൻ ഗ്രാമങ്ങളിലേക്ക് പ്രവഹിപ്പിച്ച ബംഗാളി യൗവനത്തിന്റെ ധിഷണ ഈ വിധം മാറി മറഞ്ഞതെങ്ങനെ? പുറത്ത് വരുന്ന വാർത്തകളിൽ പലതിലും വസ്തുതാപരമായ വിവരങ്ങെളല്ലെന്ന വിമർശനം ഉയരാറുണ്ട് - ഈ പശ്ചാത്തലത്തിലാണ് ബംഗാൾ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചു തയ്യാറാക്കിയ വിവരണം ചന്ദ്രിക ആഴ്ചപതിപ്പിൽ ഖണ്ഡശ പ്രസിദ്ധീകരിക്കപെട്ടത്.അതിന്റെ തുടർച്ചയാണ് പ്രിയ സുഹുർത്തും നാട്ടുകാരനുമായ മുനീർ ഹുസൈൻ ബംഗാളിൽ സഞ്ചരിച്ചു തയ്യാറാക്കിയ യാത്ര വിവരണം - ബംഗാൾ ഡയറി കുറിപ്പുകൾ - ബംഗാളി ഗ്രാമങ്ങളിലെ നിരക്ഷരത, ആദിവാസി ദളിത് മേഖലകളിൽ ഇന്നും നിലനിൽക്കുന്ന അടിമത്വം, ന്യൂനപക്ഷങ്ങളുടെ നരകതുല്യമായ ഗ്രാമീണ ജീവിതം, അസംഘടിത തൊഴിൽ കൂട്ടങ്ങളുടെ അതിദയനീയ ജീവിതം ഇങ്ങനെ നിരവധി കാഴ്ചകൾ - ഇ തോടൊപ്പം ബംഗാളി സാംസ്ക്കാരിക പൈതൃകത്തിന്റെയും കലയുടെയും ഗിരിമ - തീർച്ചയായും ഈ യുവ എഴുത്തുകാരൻ അഭിനന്ദനം അർഹിക്കുന്നു - യു.വിനോദ് കുമാർ

Post a comment

Whatsapp Button works on Mobile Device only