28 ഫെബ്രുവരി 2021

ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ എസ്ഡിപിഐ പ്രചാരണം നടത്തും
(VISION NEWS 28 ഫെബ്രുവരി 2021)

കൊടുവള്ളി : വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേരളത്തിലെ ഇടതു വലതു മുന്നണികൾ നടത്തുന്ന വർഗീയ  ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി പ്രചാരണ പരിപാടികൾ നടത്താൻ എസ്ഡിപിഐ കൊടുവള്ളി മണ്ഡലം കമ്മിറ്റി തീരുമാനിച്ചതായി സെക്രട്ടറി ടികെ അബ്ദുൽ അസീസ്  അറിയിച്ചു.
മാർച്ച്‌ 1 മുതൽ  മണ്ഡലത്തിൽ നടക്കുന്ന പരിപാടി എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി നയിക്കും.   പി.ടി.അഹമ്മദ്‌ വൈസ് ക്യാപ്റ്റൻ ആയിരിക്കും.  വർഗീയ ചേരിതിരിവ് സൃഷ്ടിച്ച് കേരളത്തിൽ തുരുത്ത് കണ്ടെത്താനുള്ള ശ്രമമാണ് സംഘപരിവാർ നടത്തുന്നത്.ഭരണപക്ഷം വികസന നേട്ടങ്ങളും, പ്രതിപക്ഷം അഴിമതികളും    ആരോപണങ്ങളും ഉയർത്തി തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നതിന് പകരം  വർഗീയ പ്രസ്താവനകളും, നിലപാടുകളുമായി രംഗത്ത് വരുന്നു .കേരളത്തിൽ ഇത് ബിജെപിയുടെ രാഷ്ട്രീയ അജണ്ടകളെ  സഹായിക്കുന്നതാണ്.ബി ജെപിയുടെ വർഗീയ അജണ്ടകളെ മതേതരത്വത്തിന്റെ  പ്ലാറ്റ്ഫോമിൽ നിന്ന്  നേരിടുന്നതിന് പകരം സവർണ വർഗീയതയെ പ്രീണിപ്പിക്കുന്ന നിലപാടുകളാണ് പ്രമുഖ രാഷ്ട്രീയ പാർട്ടികൾ കേരളത്തിലും സ്വീകരിക്കുന്നത്.ഇതിനെതിരെ ജനങ്ങളെ ബോധവൽക്കരിച്ചും സംഘപരിവാർ അജണ്ടകൾക്കെതിരെ  ജനകീയ ബദൽ രൂപപ്പെടുത്തിയും തെരഞ്ഞെടുപ്പിനെ നേരിടുന്നതിനാണ് എസ്ഡിപിഐ പ്രചാരണം. മടവൂർ,നരിക്കുനി, കൊടുവള്ളി, താമരശേരി, ഓമശ്ശേരി, പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന ജാഥ മാർച്ച് 6 ന് കട്ടിപ്പാറയിൽ സമാപിക്കും.ഡയരക്ടർ സിദ്ദീഖ് കാരാടി,കോ-ഓഡിനേറ്റർ സിദ്ധീഖ് ഈർപ്പോണ തുടങ്ങിയവർ നേതൃത്വം നൽകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only