👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


13 ഫെബ്രുവരി 2021

നവീകരണ പ്രവൃത്തി ഉദ്ഘാടനം
(VISION NEWS 13 ഫെബ്രുവരി 2021)


കത്തറമ്മൽ: നെല്ലാം കണ്ടി - ആവിലോറ - കത്തറമ്മൽ ചോയിമഠം - ആനപ്പാറ- പാടത്തും കുഴി - പൂനൂർ റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം കാരാട്ട് റസാഖ് എം.എൽ.എ. നിർവ്വഹിച്ചു. കത്തറമ്മലിൽ വെച്ച് നടന്ന ചടങ്ങിൽ കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നസ്റി പൂക്കാട്ടുപുറായിൽ അധ്യക്ഷത വഹിച്ചു.

കൊടുവള്ളി നഗരസഭയിൽ ദേശീയ പാത നെല്ലാങ്കണ്ടിയിൽ നിന്നും ആരംഭിച്ച് കിഴക്കോത്ത് പഞ്ചായത്തിലെ ആവിലോറ കത്തറമ്മൽ പൂനൂർ റോഡ് അത്യാധുനിക രീതിയിൽ നവീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് മൂന്ന് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

അസി: എഞ്ചിനിയർ എം.പി മുസ്തഫ റിപ്പോർട്ട് അവതരിപ്പിച്ചു. എൻ.കെ.സുരേഷ്, എം.സ് മുഹമ്മദ് മാസ്റ്റർ, കരീം കൈപ്പാക്കിൽ, സോമൻ പിലാത്തോട്ടം തുടങ്ങിയവർ സംസാരിച്ചു.

അസി.എക്സിക്യുട്ടിവ് എഞ്ചിനിയർ (PWDകൊടുവള്ളി) എം. പി.മുസ്തഫ സ്വാഗതവും PWD ഓവർസിയർ പി.സി.മുഹമ്മദലി നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only