02 February 2021

സിൻസിയർ യൂത്ത് ക്ലബ് ഡവലപ്മെന്റ് ക്യാമ്പയിൻ തുടങ്ങി
(VISION NEWS 02 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



കൊടുവള്ളി : സിൻസിയർ കച്ചേരിമുകിന്റെ നേതൃത്വത്തിൽ കോഴിക്കോട് നെഹ്‌റു യുവ കേന്ദ്രയുമായി സഹകരിച്ച  ഒരു മാസം നീണ്ടു നിൽക്കുന്ന  കൊടുവള്ളി ബ്ലോക്ക് ലെവൽ യൂത്ത് ക്ലബ്ബുകളുടെ ഡവലപ്മെന്റ് ക്യാമ്പയിൻ കരുവംമ്പൊയിൽ  കരുവില്ലികാവിൽ സൺ റൈസ് ക്ലബ് രൂപീകരിച്ച് ഉൽഘാടനം ചെയ്തു . ബ്ലോക്ക് പരിധിയിൽ പുതിയ യുവജന ക്ലബ്ബുകൾ രൂപീകരിക്കുക  . നിലവിൽ പ്രവർത്തിക്കുന്ന മുഴുവൻ യുവജന  കൂട്ടായിമകൾ സന്ദർശിച്ച  അവരുടെ പ്രവർത്തങ്ങൾ വിലയിരുത്തുക , കൂട്ടായിമകൾക് നടപ്പിലാക്കാൻ കഴിയുന്ന കേന്ദ്ര , സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളുടെ വിവരങ്ങൾ എത്തിച്ചു നൽകൽ , പ്രവർത്തിക്കാത്ത കൂട്ടായിമകൾക്ക്  പ്രവർത്തിക്കാൻവേണ്ട സഹായങ്ങൾ നൽകൽ എന്നിവയാണ് ക്യാമ്പയിന്റെ ലക്ഷ്യം . ക്യാമ്പയിൻ നെഹ്റു യുവ കേന്ദ്ര കോഴിക്കോട് ജില്ലാ കോർഡിനേറ്റർ സനൂപ് പി യും , സൺ റൈസ്  ക്ലബ്ബിന്റെ ഉൽഘാടനം റിട്ടയേർഡ് ഡപ്യൂട്ടി കല്ലെക്ടർ കെ കെ വിജയനും നിർവഹിച്ചു .  പരിപാടിയിൽ 
ഇ റസാഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു . സിൻസിയർ സെക്രട്ടറി കമറുൽ ഹകീം വിഷയം അവതരിപ്പിച്ചു . 
 ഷബീന നവാസ്  ടി പി സി കൊടുവള്ളി നഗരസഭാ കൗൺസിലർ ,
ടി കെ പി അബുബക്കർ മുൻ ബ്ലോക്ക് വൈസ് പ്രസിഡന്റ് ,
ഖാദർ മാസ്റ്റർ മുൻ നഗരസഭാ കൗൺസിലർ ,
അബു ലൈസ് നെഹ്രു വിചാർ വേദി മെമ്പർ ,
ടി പി സി  നവാസ് ഫേമസ് ക്ലബ്ബ് സെക്രട്ടറി ,
രാമൻകുട്ടി പി സി  സൺ റൈസ് ക്ലബ്ബ് പ്രസിഡണ്ട് 
പി സി വാസു സൺ റൈസ് ക്ലബ്ബ് ഉപദേശക സമിതി ചെയര്മാൻ, എ കെ ഫസൽ സിൻസിയർ കാർഷിക കൂട്ടായ്മ്മ പ്രസിഡണ്ട് 
ടി പി അബ്ദുല്ല 
ജമീല സി എന്നിവർ സംസാരിച്ചു . 
ഷീബ രവീന്ദ്രൻ 
സൺ റൈസ് ക്ലബ് സെക്രട്ടറി  രവി എം നന്ദിയും പറനു. പരിപാടിയിൽ  സൺ റൈസ് ക്ലബ് മെമ്പർമാരുടെ കലാ പരിപാടികൾ അവതരിപ്പിച്ചു

Post a comment

Whatsapp Button works on Mobile Device only