ഓമശ്ശേരി:ഗ്രാമപ്പഞ്ചായത്തിനു കീഴിൽ ഓമശ്ശേരിയിൽ ജെന്റർ റിസോഴ്സ് സെന്റർ ആരംഭിച്ചു.പ്രസിഡണ്ട് പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.ചടങ്ങിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര,ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഒ.പി.സുഹറ,പഞ്ചായത്തംഗങ്ങളായ ആനന്ദ കൃഷ്ണൻ,അശോകൻ പുനത്തിൽ,വി.ഇ.ഒ.ജ്യോതി എന്നിവർ സംസാരിച്ചു.കുടുംബ ശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ക്ഷേമ,ഡി.പി.എം.പ്രിയ എന്നിവർ ക്ലാസ്സെടുത്തു.സി.ഡി.എസ്.ചെയർപേഴ്സൺ എ.കെ.തങ്കമണി സ്വാഗതവും പഞ്ചായത്തംഗം ഉഷ ടീച്ചർ നന്ദിയും പറഞ്ഞു.
സ്ത്രീകളും ലിംഗ ന്യൂനപക്ഷങ്ങളും നേരിടുന്ന പ്രശ്നങ്ങൾ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും അവരുടെ സാമൂഹ്യ-സാമ്പത്തിക പദവി ഉയർത്തുന്നതിനും വേണ്ടി കാര്യക്ഷമമായി ഇടപെടുന്നതിനാണ് പഞ്ചായത്തു തലത്തിൽ ജെന്റർ റിസോഴ്സ് സെന്റർ സ്ഥാപിച്ചത്.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ സ്ത്രീകളുടെ പുരോഗതി ലക്ഷ്യമിട്ട് നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും മാർഗ്ഗ നിർദ്ദേശവും പിന്തുണയും പഞ്ചായത്തു തലങ്ങളിലുള്ള ജെന്റർ റിസോഴ്സ് സെന്റർ നൽകും.വനിതാ പദ്ധതികളുടെ ആസുത്രണത്തിലും നിർവ്വഹണത്തിലും ജെന്റർ റിസോഴ്സ് സെന്ററുകൾ പഞ്ചായത്തുകളെ സഹായിക്കുകയും ചെയ്യും.ഗ്രാമപ്പഞ്ചായത്ത് കുടുംബ ശ്രീ കമ്മ്യൂണിറ്റി ഡെവലപ്മന്റ് സൊസൈറ്റിക്കാണ് മേൽനോട്ട ചുമതല.
Post a comment