20 ഫെബ്രുവരി 2021

ബിരിയാണി ചലഞ്ച് സ്വാഗത സംഘം രൂപീകരിച്ചു
(VISION NEWS 20 ഫെബ്രുവരി 2021)


ഓമശ്ശേരി എസ് കെ എസ് എസ് ഫ് മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വർഷങ്ങളായി ഓമശ്ശേരിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സഹചാരി സെൻറർ ധനശേഖരണാർത്ഥം 2021 മാർച്ച് 6 ന് ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു.
പാവപ്പെട്ട രോഗികൾക്ക് ആവശ്യമായ മരുന്നുകൾ, ഉപകരണങ്ങൾ, ഓക്സിജൻ സിലിണ്ടർ എന്നിവ നൽകിക്കൊണ്ടിരിക്കുന്ന സംരംഭം വിപുലപ്പെടുത്തുക എന്നതാണ് സഹചാരി സെൻറർ കൊണ്ട് ലക്ഷ്യം വെക്കുന്നത്. പരിപാടിയുടെ വിജയത്തിന് വേണ്ടി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ മുഖ്യ രക്ഷാധികാരിയും 
യു.കെ.ഹുസൈൻ ഓമശ്ശേരി ചെയർമാനും
നൂറുദ്ദീൻ ഫൈസി മുണ്ടുപാറ ജനറൽ കൺഷനറും നിസാം തായമ്പ്ര വർക്കിംഗ് കൺവീനറും ബഷീർ കുവ്വച്ചാൽ  ട്രഷററുമായിക്കൊണ്ട് നൂറ്റി ഒന്ന് അംഗ സ്വാഗത സംഘം രൂപീകരിച്ചു. കൺവൻഷൻ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നാസർ പുളിക്കൽ ഉദ്ഘാടനം ചെയ്തു.കെ.എൻ.എസ്. മൗലവി അധ്യക്ഷനായി.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.ഇബ്റാഹിം ഹാജി പുത്തൂർ, യൂനുസ് അമ്പലക്കണ്ടി, സൈനുദ്ദീൻ കൊളത്തക്കര, സൂപ്പർ അഹമ്മദ് കുട്ടി ഹാജി, അമ്പലക്കണ്ടി അബു മൗലവി, എ.കെ.അബ്ദുല്ല, പി.വി അബ്ദുല്ല, കെ.പി.സി.ഇബ്റാഹിം മൗലവി, ഉമർ ഫൈസി മങ്ങാട്, ഇബ്റാഹിം മാസ്റ്റർ വെളിമണ്ണ, യൂസുഫ് ഫൈസി, പി.ടി.മുഹമ്മദ്, ഹാരിസ് ഹൈതമി ,മുനീർ കൂടത്തായി, ഗഫൂർ ഒ.എം, ബാപ്പു ഓമശ്ശേരി, ശറഫു തറോൽ സംസാരിച്ചു.
സെൻറർ നിർമ്മാണ കമ്മറ്റി ജന.കൺവീനർ കുഞ്ഞാലൻ കുട്ടി ഫൈസി സ്വാഗതവും മേഖല സെക്രട്ടറി മുസ്തഫ അശ്അരി നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only