21 ഫെബ്രുവരി 2021

സർക്കാരിൽ നിന്ന് അനുകൂല നിലപാട്; ഉത്തരവിറങ്ങും വരെ സമരം തുടരുമെന്ന് ഉദ്യോഗാർത്ഥികൾ
(VISION NEWS 21 ഫെബ്രുവരി 2021)


തിരുവനന്തപുരം:എൽജിഎസ്, സിപിഒ റാങ്ക് ഹോൾഡേഴ്‌സ് സർക്കാരുമായി നടത്തിയ ചർച്ച അവസാനിച്ചു. നല്ല രീതിയിലാണ് ചർച്ച നടന്നതെന്നും തങ്ങളുടെ ആവശ്യങ്ങളോട് സർക്കാർ അനുകൂല നിലപാടാണ് സ്വീകരിച്ചതെന്നും ഉദ്യോഗാർത്ഥികൾ പറഞ്ഞു. വേണ്ടപ്പെട്ട വകുപ്പുകളുമായി സംസാരിക്കാമെന്ന് ഉറപ്പു ലഭിച്ചതായും ഉദ്യോഗാർത്ഥികൾ വ്യക്തമാക്കി.
തങ്ങളുടെ ആവശ്യങ്ങൾ വിശദീകരിച്ചുവെന്ന് സിപിഒ റാങ്ക് ഹോൾഡേഴ്‌സ് പറഞ്ഞു. സർക്കാർ തീരുമാനം വരും ദിവസങ്ങളിൽ അറിയിക്കാമെന്നാണ് ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞത്. ഉത്തരവ് ഇറങ്ങുന്നതുവരെ സമാധാനപരമായി സമരം ചെയ്യുമെന്നും ഉദ്യോഗാർത്ഥികൾ കൂട്ടിച്ചേർത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only