02 February 2021

ഇന്നത്തെ പ്രത്യേകതകൾ
(VISION NEWS 02 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ഇന്ന് 2021 ഫെബ്രുവരി 02, 1196 മകരം 20, 1442 ജമാദുൽ ആഖിർ 19, ചൊവ്വ🔴🔵🔴🔵🔴🔵🔴🔵🔴🔵🔴


_*ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 2 വർഷത്തിലെ 33-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 332 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 333).*_


➡ _*ചരിത്രസംഭവങ്ങൾ*_


```1509 – ഡ്യു യുദ്ധം (തുർക്കി, ഈജിപ്ത്, ഗുജറത്തിലെ സുൽത്താൻ, സാമൂതിരി എന്നിവരടങ്ങിയ സഖ്യം, പോർച്ചുഗീസുകാർക്കെതിരെ നടത്തിയ യുദ്ധം)


1876 - നാഷണൽ ലീഗ് ഓഫ് പ്രൊഫഷണൽ ബേസ്ബോൾ ക്ലബ്സ് മേജർ ലീഗ് ബേസ്ബോൾ രൂപീകരിച്ചു..


1878 – ഗ്രീസ് തുർക്കിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.


1901 - വിക്ടോറിയ രാജ്ഞിയുടെ സംസ്കാരം.


1922 - ജെയിംസ് ജോയിസിന്റെ ഉലിസസ് പ്രസിദ്ധീകരിച്ചു.


1933 – ഹിറ്റ്ലർ ജർമൻ പാർലമെന്റ് പിരിച്ചു വിട്ടു.


1982 - ഹമാ കൂട്ടക്കൊല: സിറിയൻ സർക്കാർ ഹമാ എന്ന പട്ടണം ആക്രമിക്കുന്നു.


2007 – പിറവം എം.എൽ.എ. എം.ജെ.ജേക്കബിന്റെ തിരഞ്ഞെടുപ്പ് കേരള ഹൈക്കോടതി റദ്ദാക്കി.


2012 - ഫിൻഷ്ഹാഫെൻ ജില്ലയ്ക്ക് സമീപം പാപുവ ന്യൂ ഗിനിയയുടെ തീരത്ത് എം.വി റാബുൾ ക്യൂൻ ഫെറി മുങ്ങി 146-165 പേർ മരിച്ചു.```


➡️ _*ദിനാചരണങ്ങൾ*_


⭕ _World Wetlands Day_
 _( ലോക തണ്ണീർത്തട ദിനം )_

https://www.daysoftheyear.com/days/world-wetlands-day/


⭕ മള്ളിയൂർ ജയന്തി


⭕ _Candle Mass Day_

https://www.daysoftheyear.com/days/candlemas-day/


⭕ _Sled Dog Dog_

https://www.daysoftheyear.com/days/sled-dog-day/


⭕ _Hedgehog Day_

https://www.daysoftheyear.com/days/hedgehog-day/


⭕ _Groundhog Day_

https://www.daysoftheyear.com/days/groundhog-day/


⭕ _Marmot Day_

https://www.daysoftheyear.com/days/marmot-day/


⭕ _Tater Tot Day_

https://www.daysoftheyear.com/days/tater-tot-day/


➡ _*ജനനം*_


```1949 - സുഭാഷ്‌ പാലേക്കർ - ( പ്രകൃതിയിലേക്ക് മടങ്ങി രാസ വളങ്ങളും കീടനാശിനികളും വർജ്ജിച്ച് ജൈവകൃഷിയെ പറ്റി  ധാരാളം പുസ്തകങ്ങൾ എഴുതുകയും തന്റെ ആശയപ്രചരണത്തിനായി ഒരുപാട് പ്രഭാഷണങ്ങളൂം സോദാഹരണ ക്ലാസുകളൂം നടത്തുകയും ചെയ്യുന്ന മഹാരാഷ്ട്രയിൽ നിന്നുള്ള പദ്മശ്രീ ജേതാവായ കൃഷി ശാസ്ത്രജ്ഞൻ സുഭാഷ് പാലേക്കർ )


1975 - മനോജ്‌ നാരായണൻ - ( സംസ്ഥാന ഹയർ സെക്കൻഡറി കലോത്സവം, പോളി കലോത്സവം, ശാസ്ത്ര നാടക മത്സരം, സർവകലാശാലാ കലോത്സവം, സംസ്ഥാന കേരളോത്സവം, ടി.ടി.ഐ. കലോത്സവം, സി.ബി.എസ്.ഇ. കലോത്സവം തുടങ്ങിയ കലോത്സവങ്ങളിൽ നാടകങ്ങളും അമേച്വർ - പ്രൊഫഷണൽ  നാടകങ്ങളും സംവിധാനം ചെയ്യുന്ന മനോജ് നാരായണൻ )


1979 - ശമിത ഷെട്ടി - ( ശിൽപ്പ ഷെട്ടിയുടെ സഹോദരിയും ബോളിവുഡ് സിനിമ നടി ശമിത ഷെട്ടി )


1937  - പൂയ്യപ്പിള്ളി തങ്കപ്പൻ - ( കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്കാരത്തിന് അർഹനായ മലയാള സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായ പൂയ്യപ്പിള്ളി തങ്കപ്പൻ )


1952 - പാർക്ക്‌ ഗ്യുൻ ഹൈ -  ( ദക്ഷിണ കൊറിയയിലെ   തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ പ്രസിഡന്റ് പാർക് ഗ്യുൻ ഹൈ )


1985 - ഉപുൽ തരംഗ - (  ഇടംകൈയൻ ബാറ്റ്സ്മാനായ ശ്രീലങ്കൻ ക്രിക്കറ്റർ ഉപുൽ തരംഗ )


1921 - മള്ളിയൂർ ശങ്കരൻ നമ്പൂതിരി - ( ഭാഗവതഹംസം എന്ന് അറിയപ്പെട്ടിരുന്ന ഭാഗവത പണ്ഡിതൻ മള്ളിയൂർ ശങ്കരൻ നമ്പൂതിരി )


1928 - ടി കെ ബാലചന്ദ്രൻ - ( പൂത്താലി എന്ന ചിത്രത്തിലെ നായകനേയും വില്ലനേയും അവതരിപ്പിച്ച്  മലയാളത്തിൽ ആദ്യമായി ഇരട്ട വേഷത്തിൽ അഭിനയിച്ച ചലച്ചിത്ര നടനും  മോഹൻ ലാലിന് ആദ്യമായി മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിക്കൊടുത്ത ടി.പി. ബാലഗോപാലൻ എം.എ.അടക്കം 18 മലയാള ചിത്രങ്ങൾ നിർമ്മിച്ച ടിക്കേബീസ് എന്ന ചലച്ചിത്രനിർമ്മാണ കമ്പനിയുടെ ഉടമയും   ആയിരുന്ന നാടക-ചലച്ചിത്ര നടനും നിർമ്മാതാവുമായിരുന്ന ടി.കെ. ബാലചന്ദ്രൻ )


1889 - അമൃത കൗർ - ( ഇന്ത്യയിലെ ആദ്യത്തെ വനിത ക്യാബിനറ്റ് മന്ത്രിയും  ലഖ്‌നൗവിലെ  കപൂർത്തല രാജവംശത്തിലെ അംഗവുമായിരുന്ന  രാജകുമാരി അമൃതകൗർ )


1915 - ഖുഷ്‌വന്ത്‌ സിംഗ്‌ - ( മൂർച്ചയേറിയ ഹാസ്യത്തിൽ ഊന്നിയുള്ള ഇന്ത്യൻ ഇംഗ്ലീഷ് നോവലിസ്റ്റും  "എല്ലാവരോടും പകയോടെ"  എന്ന പേരിൽ പംക്തി നിരവധി പത്രങ്ങളില്‍ എഴുതുകയും ചെയ്തിരുന്ന  പത്രപ്രവർത്തകന്‍  ഖുശ്‌വന്ത് സിംഗ്‌ )


1995 - ആൽഫ കരീം രൺധവ - ( ഒമ്പതാമത്തെ വയസ്സിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കമ്പൂട്ടർ പ്രൊഫഷണൽ എന്ന മൈക്രോസോഫ്റ്റ് അംഗീകാരം ലഭിച്ച അർഫാ കരീം രണ്ധവ എന്ന പാകിസ്ഥാനി പെണ്‍കുട്ടി  )


1949 - യാസുകോ നമ്പ - ( ഏഴു കൊടുമുടികളും കീഴടക്കിയ ഏറ്റവും പ്രായം കൂടി വനിതയും (1996 വരെ), എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കൂടിയ വനിതയും (1996 വരെ) ആയിരുന്ന  ജപ്പാനീസ് പർവതാരോഹക യാസുകോ നമ്പ )


1913 - മസനൊബു ഫുക്കുവോക്ക - ( ജൈവ കൃഷി രീതിയുടെ. ആധുനിക വ്സ്ക്താവ്‌, വൈക്കോൽ വിപ്ലവം എന്ന  കൃതിയിലൂടെ ശ്രദ്ദേയൻ , മാഗ്സാസെ അവാർഡ്‌ ജേതാവ്‌ )


1912 - മിൽവിന ഡീൻ - ( 1912 ഏപ്രിൽ 15-ന് നടന്ന ടൈറ്റാനിക് കപ്പൽ ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട് ജീവിച്ചിരുന്നവരിൽ - അവസാന വ്യക്തിയും എറ്റവും പ്രായം കുറഞ്ഞ (രണ്ടരമാസം)   യാത്രക്കാരിയും ആയിരുന്ന മിൽവിന ഡീൻ )


1882 - ജെയിംസ്‌ ജോയ്സ്‌ - ( യൂളിസീസ്, ഫിന്നെഗൻസ് വേക്ക്  ആത്മകഥാ സ്പർശമുള്ള എ പോർട്രെയിറ്റ് ഓഫ് ദ് ആർട്ടിസ്റ്റ് ആസ് എ യങ്ങ് മാന്‍ എന്നീ‍ നോവലുകള്‍ എഴുതി  20-ആം നൂ‍റ്റാ‍ണ്ടിലെ  സാഹിത്യത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ എഴുത്തുകാരിൽ  ഒരാളായിരുന്ന  ജെയിംസ് അഗസ്റ്റിൻ അലോഷ്യസ് ജോയ്സ് എന്ന ജെയിംസ്‌ ജോയ്സ്‌ )```


➡ _*മരണം*_


```1978 - ജി ശങ്കരക്കുറുപ്പ്‌ - ( പ്രശസ്തനായ കവിയും ഉപന്യാസകാരനും മാത്രമല്ല  സർവ്വകലാശാല  അദ്ധ്യാപകൻ,  വിവർത്തകൻ, ഗായരചയിതാവ്, ഇന്ത്യൻ പാർലമെന്റ് അംഗം  കേരള സാഹിത്യ അക്കാദമിപ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം എന്നി നിലകളില്‍ പ്രവര്‍ത്തിച്ച ജ്ഞാനപീഠം പുരസ്കാര ജേതാവ്   ജി. ശങ്കരക്കുറുപ്പ്   )


1922 - ആലി മുസലിയാർ - ( മലബാർ കേന്ദ്രമാക്കി അരങ്ങേറിയ ബ്രിട്ടീഷ് വിരുദ്ധ കലാപത്തിന്റെ നേതൃനിരയിലുണ്ടയിരുന്ന പ്രമുഖ ഖാദിരിയ്യ സൂഫിയും, ബ്രിട്ടീഷ് സർക്കാർ തൂക്കിലേറ്റിയ ഇസ്ലാമിക പണ്ഡിതനുമായിരുന്ന എരിക്കുന്നൻ പാലത്തും മൂലയിൽ  ആലി മുസ്‌ലിയാർ )


2010 - കൊച്ചിൻ ഹനീഫ - ( സിനിമയില്‍ ആദ്യം വില്ലന്‍ ആയിട്ടും പിന്നീട്  ഹാസ്യനടനായിട്ടും ആഭിനയിക്കുകയും  സം‌വിധാനം ചെയ്യുകയും   , തിരക്കഥ എഴുതുകയും ചെയ്ത  സലീം മുഹമ്മദ് ഘൗഷ്, എന്ന കൊച്ചിൻ ഹനീഫ )


2016 - തിരുവൈരാണിക്കുളം എം കെ വാര്യർ - ( പരേതനായ നാടകകൃത്തും, നടനും, സംവിധായകനുമായ എം.എസ്‌. വാര്യരുടെ ഇളയ സഹോദരനും, എന്റെ ഗ്രാമം, മധുരിക്കുന്ന രാത്രി, സയമമായില്ലാപോലും, സത്യം തുടങ്ങി ഇരുപതോളം സിനിമകളിലും സ്‌ത്രീ, വാത്സല്യം, ഭാഗ്യലക്ഷ്‌മി എന്നിവയടക്കം മുപ്പതോളം സീരിയലുകളിലും അഭിനയിച്ച തിരുവൈരാണിക്കുളം എം കെ വാര്യർ )


2013 - പി ഷണ്മുഖം - ( കോൺഗ്രസ് നേതാവും പുതുച്ചേരി മുൻ മുഖ്യമന്ത്രിയുമായിരുന്ന പി. ഷൺമുഖം )


2011 - ശാരംഗപാണി - ( പുന്നപ്ര-വയലാർ  സമരസേനാനിയും  മുപ്പതോളം സിനിമകൾക്ക് തിരക്കഥ എഴുതുകയും  16 നാടകങ്ങൾക്കും ചില ബാലെകൾക്കും കഥയും തിരക്കഥയും രചിക്കുകയും ചെയ്ത ശാരംഗപാണി )


2013 - കമർ ആസാദ്‌ ഹാഷ്‌മി - ( പാഞ്ച്വാൻ ചിരാഗ്"  എന്ന സഫ്ദർ ഹശ്മിയുടെ ജീവചരിത്രം എഴുതിയ സഫ്ദർ ഹാഷ്മിയുടെ  അമ്മയും എഴുത്തുകാരിയുമായിരുന്ന കമർ ആസാദ് ഹാഷ്മി )


1970 - ബെർട്രാൻഡ്‌ റസ്സൽ - ( ബ്രിട്ടീഷ് ദാർശനികനും, യുക്തിചിന്തകനും, ഗണിതശാസ്ത്രജ്ഞനും, ചരിത്രകാരനും, സമാജവാദിയും, സമാധാനവാദിയും സാമൂഹ്യസിദ്ധാന്തിയും നോബല്‍ സമ്മാന്‍ ജേതാവും ആയിരുന്ന  ബെർട്രാൻഡ് ആർതർ വില്യം റസ്സൽ എന്ന  ബെർട്രാൻഡ്  റസ്സൽ )```


➡ _*മറ്റു പ്രത്യേകതകൾ*_


```⭕ ഫിലിപ്പൈൻസ് : നിയമഘടന ദിനം

⭕ റഷ്യ: സ്റ്റാലിൻഗ്രാഡ് യുദ്ധ ജയം - കരസേന ആദര ദിനം

⭕ അസർബൈജാൻ: യുവത ദിനം```


🔴🔵🔴🔵🔴🔵🔴🔵🔴🔵🔴

Post a comment

Whatsapp Button works on Mobile Device only