കൊടുവള്ളി :സി.എ.എ. വിരുദ്ധ സമരത്തിന്റെ പേരിൽ കേരളത്തിൽ വ്യാപകമായി കേസുകൾ എടുത്ത പിണറായി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് എസ്.ഡി.പി. ഐ കൊടുവള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി ഉത്ഘാടനം ചെയ്തു.മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രസ്താവനയിൽ ആത്മാർത്ഥതയുണ്ടെങ്കിൽ മുഴുവൻ കേസുകളും പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പൗരത്വ പ്രക്ഷോഭകരുടെ പേരിൽ കേസെടുത്ത വിഷയത്തിൽ കൊടുവള്ളി എം.എൽ.എ.കാരാട്ട് റസാക്ക് അടക്കമുള്ളവർ നിലപാട് വ്യക്തമാക്കണം.പി.ടി.അഹമ്മദ് അധ്യക്ഷം വഹിച്ചു.ടി.കെ.അബ്ദുൽ അസീസ്,ആബിദ് പാലക്കുറ്റി,ടി.പി യുസുഫ്,സിറാജ് തച്ചംപൊയിൽ, ഒ.എം.സിദ്ധീഖ്,ഇ.പി.അബ്ദുൽ റസാഖ്,സി.പി.ബഷീർ തുടങ്ങിയർ നേതൃത്വം നൽകി.
പി.ടി.അഹമ്മദ്,ആബിദ് പാലക്കുറ്റി സംസാരിച്ചു.
Post a comment