തിരുവനന്തപുരം:
ലൈഫി മിഷനില്‍ വീടിനായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാതെ പോയ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് 2021 ഫെബ്രുവരി 20 വരെ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം. 2020 സെപ്റ്റംബര്‍ 23 വരെയായിരുന്നു വീടിനായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ടായിരുന്നത്. എന്നാല്‍ അര്‍ഹരായ പലര്‍ക്കും ഇതിന് കഴിയാതെ പോയതായി സാന്ത്വന സ്പര്‍ശം അദാലത്തില്‍ മനസ്സിലായതിനെത്തുടര്‍ന്നാണ് ഓണ്‍ലൈന്‍ അപേക്ഷ നല്കാന് ഒരവസരം കൂടി നല്കി സര്‍ക്കാര്‍ ഉത്തരവിട്ടത്.
ലൈഫ് മിഷൻ വെബ് സൈറ്റു മുഖേനയാണ് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടത്.
*
Post a comment