03 February 2021

എം.പി സ്ഥാനം ഇന്നോ നാളെയോ രാജിവെക്കുമെന്ന്​ കുഞ്ഞാലിക്കുട്ടി
(VISION NEWS 03 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



മലപ്പുറം: എം.പി സ്ഥാനം ഇന്നോ നാളയോ രാജിവെക്കുമെന്ന്​ പി.കെ കുഞ്ഞാലിക്കുട്ടി. രാജി സമർപ്പിക്കാനായി ഇന്ന്​ ഡൽഹിയിലേക്ക്​ തിരിക്കും. മുസ്​ലിം ലീഗ്​ നേതൃത്വത്തിന്‍റെ ആവശ്യപ്രകാരമാണ്​ രാജി. കേരള രാഷ്​ട്രീയത്തിൽ ഇനി സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫിന്‍റെ സീറ്റ്​ വിഭജന ചർച്ചകൾ നല്ല രീതിയിൽ മുന്നോട്ട്​ പോവുന്നു. ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

അടിയന്തരമായി രാജി സമർപ്പിക്കാൻ കുഞ്ഞാലിക്കുട്ടിക്ക്​ പാണക്കാട്​ ഹൈദരലി ശിഹാബ്​ തങ്ങൾ നിർദേശം നൽകിയെന്നാണ്​ സൂചന. കൂടുതൽ വിവാദങ്ങളിലേക്ക്​ പോകാതെ എത്രയും ​വേഗം രാജി സമർപ്പിക്കണമെന്നായിരുന്നു തങ്ങളുടെ നിലപാട്​.

Post a comment

Whatsapp Button works on Mobile Device only