ഓമശ്ശേരി : ഓമശ്ശേരി വാദിഹുദ ഇംഗ്ലീഷ് സ്കൂൾ, ഹൈസ്കൂൾ എന്നീ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ എസ്. എസ്. എൽ. സി വിദ്യാർത്ഥികൾക്കുള്ള പഠന ക്യാമ്പ് 'മൂൺലിറ്റ് ' തുടങ്ങി. ഫെബ്രുവരി ഇരുപത്തിയെട്ടുവരെയുള്ള ദിവസങ്ങളിൽ പഠനം രസകരവും ആഹ്ലാദകരവുമാക്കാനുള്ള വിവിധ പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
മാനേജർ എ കെ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ സുൽഫിക്കർ അമ്പലക്കണ്ടി അധ്യക്ഷം വഹിച്ചു. ട്രെന്റ് കേരള സംസ്ഥാന ചെയർമാൻ റഷീദ് കൊടിയൂറ ആദ്യ ക്ലാസ്സിന് നേതൃത്വം നൽകി.പി ടി എ പ്രസിഡന്റ് കെ അബ്ദുലത്തീഫ്,ഹെഡ്മാസ്റ്റർ എ.പി മൂസ,എം.രഞ്ജിനി, പി സി അബ്ദുൽ അസീസ്, എൻ. ഗീത,കെ. സി മുഹമ്മദ് ശാദുലി,കെ അഫ്നാൻ, പി.നാജിയ,ആദിൽ വെണ്ണക്കോട്, സി. കെ ഹല ബഷീർ എന്നിവർ സംസാരിച്ചു.
Post a comment