ഓമശ്ശേരി:ഫിലമെന്റ് രഹിത കേരള പദ്ധതിക്ക് ഓമശ്ശേരിയിൽ തുടക്കമായി.വീടുകളിലുള്ള സാധാരണ ബൾബുകൾ മാറ്റി 9 വാട്സിന്റെ എൽ.ഇ.ഡി.ബൾബ് സൗജന്യ നിരക്കിൽ വിതരണം ചെയ്യുന്ന പദ്ധതിയാണിത്.ഇത് മൂലം വൈദ്യുതി ഉപയോഗം ഗണ്യമായി കുറക്കാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു.
ഓമശ്ശേരി കെ.എസ്.ഇ.ബി.സെക്ഷനു കീഴിലെ ബൾബ് വിതരണോൽഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.ചടങ്ങിൽ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.എം.രാധാമണി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര,പഞ്ചായത്തംഗം കെ.ആനന്ദ കൃഷ്ണൻ എന്നിവർ സംസാരിച്ചു.കെ.എസ്.ഇ.ബി.സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ കെ.അബ്ദുൽ ജലീൽ പദ്ധതി വിശദീകരിച്ചു.
65 രൂപയാണ് ബൾബിന്റെ വില.ഒരു കുടുംബത്തിന് പരമാവധി 10 ബൾബുകൾ വരെ നൽകും.ബൾബുകൾ ആവശ്യമുള്ള സെക്ഷനു കീഴിലെ ഉപയോക്താക്കൾ കൺസ്യൂമർ നമ്പർ സഹിതം ഓമശ്ശേരി കെ.എസ്.ഇ.ബി.സെക്ഷൻ ഓഫീസിൽ നേരിട്ട് ചെന്ന് സീനിയർ സൂപ്രണ്ടിന്റെ മുമ്പാകെ പേര് രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.
Post a comment