17 February 2021

യൂത്ത്‌ ലീഗ് അനിശ്ചിതകാലസമരം ഇന്നുമുതൽ
(VISION NEWS 17 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



കോഴിക്കോട്: പിൻവാതിൽ നിയമനത്തിനെതിരേ യൂത്ത്‌ ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി പി.കെ. ഫിറോസ് നയിക്കുന്ന അനിശ്ചിതകാല സഹനസമരം ബുധനാഴ്ച കോഴിക്കോട് കളക്‌ടറേറ്റിനുമുന്നിൽ ആരംഭിക്കും. സമരം ചെയ്യുന്ന ഉദ്യോഗാർഥികളെ മുഖവിലയ്ക്കെടുക്കാതെ പിൻവാതിൽ നിയമനവുമായി മുന്നോട്ടുപോവുന്ന സാഹചര്യത്തിലാണ് ഈ പ്രതിഷേധമെന്ന് പി.കെ. ഫിറോസ് പത്രസമ്മേളനത്തിൽ പറഞ്ഞു. വൈകീട്ട് മൂന്നിന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ്‌പ്രസിഡന്റ്‌ നജീബ് കാന്തപുരം,ട്രഷറർ എം.എ. സമദ് എന്നിവരും ഫിറോസിനൊപ്പം സമരം നയിക്കും. മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ സ്റ്റാഫിന്റെ ഭാര്യക്ക്‌ അനധികൃമായി നിയമനം നൽകിയെന്നും ഫിറോസ് ആരോപിച്ചു. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ്‌ നജീബ് കാന്തപുരവും പത്രസമ്മേളനത്തിൽ പങ്കെടുത്തു

Post a comment

Whatsapp Button works on Mobile Device only