ഓമശ്ശേരി: കോവിഡ് പ്രോട്ടോകോളിന്റെ ഭാഗമായി സമൂഹത്തിൽ രൂപപ്പെടുത്തിയ പല നിയന്ത്രണങ്ങളും സ്വയമേയ ഒഴിവാവുകയും പൂർവ്വസ്ഥിതിയിലേക്ക് സമൂഹം മടങ്ങിയിട്ടും ജുമുഅ: ജമാഅത്തുകളിൽ ആരാധനാലയങ്ങളോട് അകൽച്ച കാണിക്കുന്ന മരവിപ്പ് മാറ്റിയെടുക്കണമെന്നും ആവശ്യമായ പ്രോട്ടോകോൾ പാലിച്ചുകൊണ്ട് തന്നെ പള്ളികൾ സംഘടിത പ്രാർത്ഥനകളിൽ വ്യാപൃതരാവേണ്ടതുണ്ടെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാസം സ്ഥാന ജന.സെക്രട്ടറി നാസർ ഫൈസി കൂടത്തായി.
കൊറോണ നൽകിയ ആനുകൂല്യം ഉപയോഗപ്പെടുത്തി തുടർന്നും പള്ളികളിലെ ജമാഅത്തുകളോട് ഉത്തരവാദപ്പെട്ടവർ തന്നെ അന്യം നിൽക്കുന്നത് ഖേദകരമാണ് ഓമശ്ശേരി പഞ്ചായത്ത് സമസ്ത കോർഡിനേഷൻ കൺവൻഷനിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം
കൊടുവള്ളിമണ്ഡലം സമസ്ത പ്രസിഡൻ്റ് എൻ അബ്ദുല്ല മുസ്ലിയാരുടെ അദ്ധ്യക്ഷതയിൽ മണ്ഡലം സമസ്ത കോർഡിനേഷൻ കമ്മിറ്റ ജനറൽ കൺവീനർ സി .മുഹമ്മദ് അബ്ദുറഹിമാൻ മാസ്റ്റർ ഉൽഘാടനം നിർവ്വഹിച്ചു എ.പി.എം.ബാവ ജീറാനി വിഷയാവതരണം നടത്തി എൻ. മുഹമ്മദ് ഫൈസി, കെ.കെ.മൊയ്തീൻ കുട്ടി, അബു മൗലവി, അബ്ദുല്ല ഫൈസി, സി.ഇബ്റാഹിം മാസ്റ്റർ, ശാദുലി ദാരിമി, കുഞ്ഞാലൻകുട്ടി ഫൈസി ,മുനീർ കൂടത്തായി പ്രസംഗിച്ചു കെ.പി സി ഇബ്റാഹിം സ്വാഗതവും ഉമർ ഫൈസി നന്ദിയും പറഞ്ഞു
Post a comment