സമീക്ഷ സ്പോർട്സ്&ആർട്സ് സെൻറർ ഈ വരുന്ന ഫെബ്രുവരി 14 മുതൽ 21 വരെ അഞ്ചാമതായി സംഘടിപ്പിക്കുന്ന ഓൾകേരള
ഈവനിംഗ് സെവൻസ് ഫുട്ബോൾ ടൂർണമെൻൻറിൻറെ ഭാഗമായി സൗഹൃദ മീറ്റും ഫുട്ബോൾ ടൂർണമെൻറ് വിശദീകരണ യോഗവും സംഘടിപ്പിച്ചു.
പരിപാടിയിൽ ഉബൈദ് വി പി സ്വാഗതം പറഞ്ഞു.
പി എ ഹുസൈൻ മാസ്റ്റർ
അധ്യക്ഷത വഹിച്ച പരിപാടി യു കെ ഹുസൈൻ ഉദ്ഘാടനം ചെയ്തു.
കാസിനോ വൈസ് പ്രസിഡൻറ് നൗഷാദ് ചെമ്പ്ര,വ്യാപാരി വ്യവസായി സമിതി അംഗം വി വി ഹുസൈൻ, അത്തിക്കോടൻകണ്ടി ഇബ്രാഹിം, മക്കാനി സിദ്ദീഖ്, ജംഷീർ മേലാമ്പ്ര,സലാം മൂത്തേടം,
തുടങ്ങിയവർ സംസാരിച്ചു.
സദറുദ്ദീൻ ആർവി,നിധീഷ്,
ഷംസീർ, നൗഷാദ് വൈലററ്,ഷാഫി ആനിക്കോത്ത്,
കാസിനോ പ്രതിനിധികളായ സലാം മുയൽവീട്ടിൽ,ഷംസീർ എംആർഎഫ്, തുടങ്ങി നിരവധി സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ യുവ പ്രവർത്തകർ പങ്കെടുത്തു.
ഓമശ്ശേരി പ്രദേശത്തിൻറെ വിദ്യാസമ്പന്നതക്കായുളള വികസനപരമായ കാഴ്ച്ചപ്പാടോടെയുള്ള കാര്യങ്ങളും ഈ മാസം വരുന്ന 14 മുതൽ 21 വരെ
സമീക്ഷയുടെ കീഴിൽ അഞ്ചാമതായി നടക്കുന്ന ഓൾ കേരള ഈവനിംഗ് സെവൻസ് ഫുട്ബോൾ ടൂർണമെൻറുമായി
ബന്ധപ്പെട്ട കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.
യോഗത്തിൽ താജുദ്ദീൻ ഷാ നന്ദി പറഞ്ഞു.
Post a comment