ഓമശ്ശേരി:ഇരട്ടക്കുളങ്ങര മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഗ്രാമ യാത്ര(പദയാത്ര)ഉജ്ജ്വലമായി.ഇരട്ടക്കുളങ്ങരയിൽ വെച്ച് ഡിവിഷൻ മുസ്ലിം ലീഗ് പ്രസിഡണ്ട് എം.എം.ഇബ്രാഹീം മുസ്ലിയാർക്ക് പതാക കൈമാറി ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.സ്വാഗത സംഘം ചെയർമാൻ മഠത്തിൽ ഖാദിർ അദ്ധ്യക്ഷത വഹിച്ചു.
മുക്കം മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡണ്ട് ശരീഫ് വെണ്ണക്കോട്,ജവാഹിർ ഹുസൈൻ ഹാജി,അബു മൗലവി അമ്പലക്കണ്ടി,കെ.സി.അഹ്മദ് കുട്ടി,പി.സി.അബ്ദുൽ റഹ്മാൻ പ്രസംഗിച്ചു.ഡിവിഷൻ മുസ്ലിം ലീഗ് ജന:സെക്രട്ടറി കെ.സി.റിയാസ് സ്വാഗതവും സ്വാഗത സംഘം ജന:കൺവീനർ കെ.അബ്ദുൽ റഹ്മാൻ(അദ്റു) നന്ദിയും പറഞ്ഞു.
കെ.മുഹമ്മദ്,സി.വി.ഹുസൈൻ,കെ.ഹുസൈൻ ഹാജി,കെ.ഇബ്രാഹീം കുട്ടി ഹാജി,മഠത്തിൽ നിസാർ,അഷ്റഫ് വരിക്കാലിൽ,കെ.സി.അബ്ദുൽ റഹ്മാൻ മുസ്ലിയാർ,പി.സ്വലാഹുദ്ദീൻ,പുതിയോട്ടിൽ മുസ്തഫ,കെ.റഷീദ് ,കെ.ശാഫി,കെ.നിസാർ,ഇ.കെ.ബഷീർ,ഇ.കെ.നാസർ,ഇ.കെ.ഇബ്രാഹീം കുട്ടി,കെ.ഇബ്രാഹീം എന്നിവർ ഗ്രാമ യാത്രക്ക് നേതൃത്വം നൽകി.
ഇരട്ടക്കുളങ്ങര,തൂങ്ങം പുറം,ക്ലിക്കോട്ട് ചാലിൽ,അമ്പലക്കണ്ടി,ആലിൻ തറ,വെണ്ണക്കോട് എന്നീ കേന്ദ്രങ്ങളിൽ പദയാത്രക്ക് സ്വീകരണം നൽകി.ബാന്റ് വാദ്യങ്ങളോടെ നീങ്ങിയ ഗ്രാമ യാത്ര വിദ്യാർത്ഥി-യുവജനങ്ങളുടെ നിറ സാന്നിദ്ധ്യം കൊണ്ട് ഏറെ ശ്രദ്ദേയമായിരുന്നു.
Post a comment