ഓമശ്ശേരി : സിറാജ് പത്രത്തിന്റെ ഓമശ്ശേരി ലേഖകൻ സദക്കത്തുള്ള സഖാഫിയുടെ ആകസ്മിക മരണത്തിൽ സമീക്ഷ ഓമശ്ശേരി സംഘടിപ്പിച്ച ഫുട്ബോൾ മത്സരവേദി ഒരുനിമിഷം മൗനമാചരിച്ചു. അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചന പ്രമേയം അവതരിപ്പിക്കുകയും തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിലെ കാണികൾ എഴുന്നേറ്റുനിന്ന് ഒരു നിമിഷം മൗനം ആചരിക്കുകയും ചെയ്തു. കഴിഞ്ഞ മൂന്നു ദിവസവും ഫുട്ബോൾ മത്സരത്തിന്റെ ഫലവും മറ്റു വാർത്തകളും യഥാസമയം റിപ്പോർട്ട് ചെയ്യാൻ സദക്കത്തുള്ള സഖാഫിക്ക് കഴിഞ്ഞിരുന്നു. എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയുന്ന ഒരു വിശാല മനസ്സിന്റെ ഉടമയായ പത്രപ്രവർത്തകനെയാണ് നാടിനു നഷ്ടപ്പെട്ടതെന്ന് സമീക്ഷ പ്രവർത്തക സമിതി വിലയിരുത്തി. അനുശോചന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മെഹ്റൂഫ്, ഒക്കെ നാരായണൻ, പി എ ഹുസൈൻ മാസ്റ്റർ, സലാം മൂത്തേടത്ത്, ബഷീർ കെ കെ, ഷംസീർ കെ കെ,സലാം മേലാമ്പ്രാ, ജംഷീർ മേലാനിക്കുന്നത്ത്, നിധീഷ് കെ, ഉബൈദ്, സദറുദ്ധീൻ, താജുദ്ധീൻ ഷാ തുടങ്ങിയവർ പങ്കെടുത്തു.
Post a comment