01 February 2021

ചരിത്രത്തിൽ ഇന്ന്
(VISION NEWS 01 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക              

ഇന്ന്  2021 ഫെബ്രുവരി 01 (1196 മകരം 19 ) ചരിത്രത്തിൽ ഇന്നത്തെ  പ്രത്യേകതകൾ

📝📝📝📝📝📝📝📝📝📝📝
*ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 01 വർഷത്തിലെ 32-ആം ദിനമാണ്. വർഷാവസനാത്തിലേക്ക് 333 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 334)*
📝📝📝📝📝📝📝📝📝📝📝

*🌹ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം🌹*🔻 🔻 🔻
♾️♾️♾️♾️♾️♾️♾️♾️

*💠ദേശീയ തീരസംരക്ഷണ സേന ദിനം (ഇന്ത്യ)*

*💠ലോക ഹിജാബ് ദിനം*

*💠കാർ ഇൻഷുറൻസ് ദിനം*

*💠ദേശീയ സർപ്പ ദിനം*

*💠ദേശീയ ടെക്സസ് ദിനം*

*💠ദേശീയ ഇരുണ്ട ചോക്ലേറ്റ് ദിനം*

*💠ദേശീയ ചുട്ടുപഴുത്ത അലാസ്ക ദിനം*

*💠ദേശീയ ഗെറ്റ് അപ്പ് ദിവസം*

*💠സ്പങ്കി ഓൾഡ് ബ്രോഡ്‌സ് ഡേ*

*💠റോബിൻസൺ ക്രൂസോ ഡേ*

*💠അടിമത്വം നിർത്തലാക്കൽ ദിനം (മൗറീഷ്യസ്)*

*💠ഫെഡറൽ ടെറിട്ടറി ദിനം (മലേഷ്യ)*

*💠ദേശീയ വീരന്മാരുടെ ദിനം (റുവാണ്ട)*

*💠ഭരണഘടന ദിനം (മെക്സിക്കോ)*

*💠സെന്റ് ബ്രിജിഡ് ദിനം (അയർലൻഡ്)*

*💠വ്യോമസേന ദിനം (നിക്കരാഗ്വ)*

*💠ദേശീയ സ്വാതന്ത്ര്യദിനം (യുഎസ്എ)*

*💠റിപ്പബ്ലിക്കിന്റെ മെമ്മോറിയൽ ദിനം (ഹംഗറി)*

*💠പാം ഓയിൽ രഹിത ദിനം*

*💠ലോക ഇന്റർഫെയ്ത്ത് ഹാർമണി വാരം*


*🌐ചരിത്ര സംഭവങ്ങൾ🌐*  🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️♾️

*🌐1835* - മൗറീഷ്യസിൽ അടിമത്തം നിർത്തലാക്കി.

*🌐1884* – ഓക്സ്ഫഡ് ഇംഗ്ലീഷ് നിഘണ്ടുവിന്റെ ആദ്യ വാല്യം പ്രസിദ്ധീകരിച്ചു.

*🌐1901* - വിക്ടോറിയ രാജ്ഞിയുടെ മൃതദേഹം ലണ്ടനിൽ സംസ്കരിച്ചു.

*🌐1918* – റഷ്യയിൽ ഗ്രിഗോറിയൻ കലണ്ടർ പ്രാബല്യത്തിലായി. (മുൻപ് ജൂലിയൻ കലണ്ടറായിരുന്നു ഉപയോഗിച്ചിരുന്നത്).

*🌐1928* - ഈജിപ്തിലെ ടൂട്ടൻഖാമെന്റെ ശവകുടീരത്തിൽ നടത്തിയ   അവസാന തിരച്ചിലിൽ അവയവങ്ങൾ അടങ്ങിയ ഭരണികൾ കണ്ടെത്തി.

*🌐1933* - ഹിറ്റ്ലർ ജർമ്മൻ പാർലമെൻറ് പിരിച്ചുവിട്ടു.

*🌐1949* - പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രവർത്തനം തുടങ്ങി.

*🌐1958* – ഈജിപ്റ്റും സിറിയയും ചേർന്ന് ഐക്യ അറബി റിപബ്ലിക് രൂപവത്കരിച്ചു.

*🌐1977* - ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ മ്യൂസിയം ഡൽഹിയിലെ ചാണക്യപുരിയിൽ തുറന്നു.

*🌐1996* - കമ്മ്യൂണിക്കേഷൻ ഡീസൻസി ആക്ട് യുഎസ് കോൺഗ്രസ് പാസ്സാക്കി.

*🌐2003* – നാസയുടെ ബഹിരാകാശ വാഹനം കൊളംബിയ തകർന്ന് ഇന്ത്യൻ വംശജ കൽ‌പനാ ചൌള ഉൾപ്പെടെ ഏഴു ഗവേഷകർ കൊല്ലപ്പെട്ടു.

*🌐2003* - കേരളത്തിലെ ഏറ്റവും പഴക്കംചെന്ന ബാങ്കായ നെടുങ്ങാടി ബാങ്കിനെ പഞ്ചാബ് നാഷണൽ ബാങ്ക് ഏറ്റെടുത്തു.

*🌐2004* - ഹജ്ജ് തീർഥാടന അപകടം: സൗദി അറേബ്യയിലെ ഹജ്ജ് തീർഥാടന വേളയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ചവിട്ടേറ്റ് 251 പേർ മരിക്കുകയും 244 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

*🌐2010* - ഏ.ആർ. റഹ്മാന്  ഗ്രാമി പുരസ്കാരം ലഭിച്ചു

*🌐2013* - യൂറോപ്യൻ യൂണിയനിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ഷാർഡ് പൊതുജനങ്ങൾക്കായി തുറന്നു.

*🌐2014* - ഇന്ത്യയിലെ ആദ്യത്തെ മോണോ റെയിൽ മുംബൈയിൽ നിലവിൽ വന്നു.

*🌐2018* - പിണറായി വിജയൻ മന്ത്രിസഭയിലെ എൻസിപി പ്രതിനിധിയായി എ.കെ.ശശീന്ദ്രൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗതാഗത വകുപ്പിന്റെ ചുമതലയാണ്.

*🌐2018* - ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐബിഎ) അധ്യക്ഷയായി ഉഷ സുബ്രഹ്മണ്യനെ തിരഞ്ഞെടുത്തു.


*🌹ജൻമദിനങ്ങൾ🌹* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️

*🌹രാമു കാര്യാട്ട്* - മലയാളത്തിലെ ആദ്യകാല ചലച്ചിത്രസംവിധായകരിലൊരാളാണ് രാമു കാര്യാട്ട് (ജനനം - 1 ഫെബ്രുവരി 1927 - മരണം 10 ഫെബ്രുവരി 1979). രാമു കാര്യാട്ടിന്റെ ചിത്രങ്ങൾ സാമ്പത്തിക വിജയം ലക്ഷ്യമാക്കിയ മുഖ്യധാരാ ചിത്രങ്ങളായിരുന്നു. എങ്കിലും കലാമൂല്യമുള്ള ഒരുപിടി ചിത്രങ്ങൾ മലയാളികൾക്കു സമ്മാനിക്കുവാൻ രാമു കാര്യാട്ടിനു കഴിഞ്ഞു. നീലക്കുയിൽ എന്ന ചലച്ചിത്രത്തിന്റെ സംവിധാനത്തിലൂടെ മലയാള സിനിമാപ്രേമികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ കലാകാരനാണ് രാമു കാര്യാട്ട് . അദ്ദേഹത്തിന്റെ ചെമ്മീൻ മികച്ച ചിത്രത്തിനുളള രാഷ്ട്രപതിയുടെ സ്വർണ്ണമെഡൽ നേടിയ ആദ്യ മലയാളചിത്രമാണ്‌. മലയാളസിനിമയ്ക്ക് ദേശീയതലത്തിൽ ലഭിച്ച ആദ്യ അംഗീകാരവുമിതാണ് .

*🌹ആലങ്കോട് ലീലാകൃഷ്ണൻ* - മലയാളത്തിലെ പ്രമുഖ കവിയും എഴുത്തുകാരനുമാണ്‌ ആലങ്കോട് ലീലാകൃഷ്ണൻ (Born: 1 February 1960 ). യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആണ്.1993 ൽ പ്രസിദ്ധീകരിച്ച ലീലാകൃഷ്ണന്റെ "നിളയുടെ തീരങ്ങളിലൂടെ" എന്ന സാംസ്കാരിക പഠനഗ്രന്ഥം പിന്നീട് ദൂരദർശന്റെ ഡോക്യുമെന്ററി പരമ്പരയാക്കിയിട്ടുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പഠനാത്മക യാത്രകൾ നടത്തിയിട്ടുള്ള ഇദ്ദേഹം ഒരു സ്വതന്ത്ര പത്രപ്രവർത്തകൻ കൂടിയാണ്‌. 

*🌹ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട* - ഗബ്രിയേൽ ഒമർ ബാറ്റിസ്റ്റ്യൂട്ട (ജനനം : ഫെബ്രുവരി 1, 1969) ഒരു മുൻ അർജന്റീൻ ഫുട്ബോൾ താരമാണ്. ബറ്റിഗോൾ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഈ സ്ട്രൈക്കർ തന്റെ ക്ലബ്ബ് ഫുട്ബോളിൽ ഭൂരിഭാഗവും കളിച്ചത് ഇറ്റലിയിലെ എസിഎഫ് ഫിയോറെന്റക്കായാണ്. ഇറ്റാലിയൻ സീരി എയിൽ ഏറ്റവുമധികം ഗോളുകൾ നേടിയ എട്ടാമത്തെ കളിക്കാരൻ ഇദ്ദേഹമാണ്. അന്താരാഷ്ടതലത്തിൽ, അർജന്റീന ദേശീയ ഫുട്ബോൾ ടീമിനായി ഏറ്റവുമധികം ഗോളുകൾ നേടിയിട്ടുള്ളത് ഇദ്ദേഹമാണ്. 78 മത്സരങ്ങളിൽനിന്നായി 56 ഗോളുകൾ. മൂന്ന് ലോകകപ്പുകളിലും ഇദ്ദേഹം അർജന്റീനയെ പ്രതിനിധീകരിച്ചു. 2004-ൽ പെലെ പ്രഖ്യാപിച്ച ഫിഫ 100 ജീവിച്ചിരിക്കുന്നമഹാന്മാരായ ഫുട്ബോളർമാരുടെ പട്ടികയിൽ ബാറ്റിസ്റ്റ്യൂട്ടയും ഉൾപ്പെടുന്നു.

*🌹അജയ് ജഡേജ* - അജയ് ജഡേജ (ജനനം :1 ഫെബ്രുവരി 1971)ഒരു മുൻ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാണ്.  മികച്ച ഒരു ബാറ്റ്സ്മാനും ഫീൽഡറുമായിരുന്നു അദ്ദേഹം. വാതുവെയ്പ്പ് സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന സംശയത്തിൽ 2000ൽ ബി.സി.സി.ഐ. അദ്ദേഹത്തെ 5 വർഷത്തേക്ക് ക്രിക്കറ്റിൽ നിന്ന് സസ്പെന്റ് ചെയ്തു.

*🌹വെണ്മണി പരമേശ്വരൻ നമ്പൂതിരിപ്പാട്* - ലളിതമലയാളത്തിന് ഭാഷാകവിതയിൽ സ്ഥാനം നല്കാൻ സഹായിച്ച വെൺമണിപ്രസ്ഥാനത്തിനു രൂപംകൊടുത്ത മലയാളകവിയായിരുന്നു വെൺ‌മണി അച്ഛൻ നമ്പൂതിരിപ്പാട് .പരമേശ്വരൻ എന്നാണ് ശരിയായ പേര്.   ഭാഷാപദങ്ങളുടെ പ്രാചുര്യവും കൊണ്ട്  മലയാളകവിതയിൽ പുതിയൊരു വഴിത്താര സൃഷ്ടിച്ച വെണ്മണി പ്രസ്ഥാനത്തിന്റെ  സ്ഥാപകനാണ്  വെണ്മണി പരമേശ്വരൻ നമ്പൂതിരിപ്പാട്.   (അച്ഛൻ) (ഫെബ്രുവരി 1, 1817-1890).

*🌹അസ്മ മഹ്ഫൂസ്* - അസ്മ മെഹ്ഫൂസ് (ജനനം 1985 ഫെബ്രുവരി 1). 2011 ലെ ഈജിപ്ഷ്യൻ വിപ്ലവത്തിനു തീ പകർന്ന യുവതി. April 6 Youth Movement എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാൾ.അസ്മ എന്ന യുവതിയുടെ പ്രസക്തി എന്നത് വെറും ഇന്റർനെറ്റ് ആക്റ്റിവിസം മാത്രമായിരുന്നില്ല.അവർ വിപ്ലവത്തിനു ആഹ്വാനം ചെയ്തതിനൊപ്പം അതിലെക്കു പ്രത്യക്ഷമായി സധൈര്യം ഇറങ്ങിചെല്ലുകയും ചെയ്തു.ഒരു രാജ്യത്തിന്റെ യഥാർഥസമ്പത്ത് എന്നതു അതിന്റെ യുവതയാണെന്ന നിരീക്ഷണം ശരിവെക്കുന്നു അസ്മയുടെ ആക്ടിവിസവും ഈജിപ്തിന്റെ വിജയവും.

*🌹ഉമർ ചാപ്ര* - സാമ്പത്തിക ശാസ്ത്രജ്ഞൻ, സഊദി അറേബ്യൻ മോണിറ്ററി ഏജൻസിയുടെ സാമ്പത്തിക ഉപദേഷ്ടാവ് എന്നീ നിലകളിൽ അറിയപ്പെടുന്ന ഒരാളാണ് ഉമർ ചാപ്ര  (ജനനം 1 ഫെബ്രുവരി 1933).1989 ൽ അന്താരാഷ്ട്ര ഫൈസൽ അവാർഡും 1989 ൽ ഇസ്‌ലാമിക് ബാങ്കിന്റെ ഇസ്‌ലാമിക് ഇക്കണോമിക്‌സ് അവാർഡും കരസ്ഥമാക്കി.ഇസ്‌ലാം ആന്റ് ഇക്കണോമിക് ഡെവലപ്‌മെന്റ്, ഇസ്‌ലാം ആന്റ് ഇക്കണോമിക് ചാലഞ്ച്, റ്റുവാർഡ്‌സ് എ ജസ്റ്റ് മോണിറ്ററി സിസ്റ്റം, മോണിറ്ററി ആന്റ് ഫിസ്‌കൽ ഇക്കണോമിക് ഓഫ് ഇസ്‌ലാം, മണി ആന്റ് ബാങ്കിങ് ഓഫ് ഇസ്‌ലാമിക് ഇക്കോണമി, ഇസ്‌ലാമിക് വെൽഫെയർ സ്റ്റേറ്റ് ആന്റ് ഇറ്റ്‌സ് റോൾ ഇൻ ദ ഇക്കോണമി എന്നിവ പ്രധാന കൃതികളാണ്. വിവിധ പ്രസിദ്ധീകരണങ്ങളിൽ അനേകം ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

*🌹എ. സുജനപാൽ* - കേരളത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും സാംസ്‌കാരിക പ്രവർത്തകനുമായിരുന്നു എ. സുജനപാൽ (1949 ഫെബ്രുവരി 1 - 2011 ജൂൺ 23). 2006-ലെ കേരള മന്ത്രിസഭയിൽ വനം-പരിസ്ഥിതി മന്ത്രിയായിരുന്നു.1991 ൽ ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2001 ലും എം.എൽ.എ. ആയി.

*🌹എൻ. ഗോപാലകൃഷ്ണൻ* - എഴുത്തുകാരനും മുൻ സിവിൽസർ‌വെന്റുമാണ്‌ എൻ. ഗോപാലകൃഷ്ണൻ(1 ഫെബ്രുവരി 1934 - 18 നവംബർ 2014). നർമോക്തി കലർത്തി ഗോപാലകൃഷ്ണൻ എഴുതിയ അനുഭവകുറിപ്പുകളുടെ സമാഹാരമായ "വാഴ്‌വ് എന്ന പെരുവഴി" ഏറെ ആസ്വാദകരെ ആകർഷിച്ചതും നല്ല വായനാനുഭവം നൽകുന്നവയുമായിരുന്നു.ഇംഗ്ലീഷ്, മലയാളം പത്രങ്ങളിൽ ലേഖനം എഴുതാറുണ്ട്. വാഴ്‌വ് എന്ന പെരുവഴി ആദ്യ കൃതി.

*🌹കുര്യാക്കോസ് ഭരണികുളങ്ങര* - സീറോ മലബാർ കത്തോലിക്ക സഭയുടെ ഡൽഹിയിൽ സ്ഥാപിതമായ ഫാരിദാബാദ് രൂപതയുടെ ആദ്യത്തെ മെത്രാനാണ് കുര്യാക്കോസ് ഭരണികുളങ്ങര (ജനനം ഫെബ്രുവരി 1, 1956). മെത്രാനെങ്കിലും രൂപതയുടെ മെത്രാപ്പോലീത്തായായാണ് ഇദ്ദേഹം നിയമിതനാകുന്നത്.

*🌹ജാക്കി ഷ്രോഫ്* - ജയ്‌കിഷൻ കക്കുഭായി ഷ്രോഫ് അഥവാ ജാക്കി ഷ്രോഫ് (ജനനം : 1 ഫെബ്രുവരി 1957 ) ബോളിവുഡ് ഹിന്ദി സിനിമാരം‌ഗത്തെ ഒരു നടനാണ്.ആദ്യ സിനിമ 1982 ൽ സ്വാമി ദാദ യിൽ അഭിനയിച്ചു കൊണ്ടാണ് ജാക്കി സിനിമയിലേക്ക് എത്തുന്നത്.നായകവേഷത്തിൽ അഭിനയിച്ച ചില ചിത്രങ്ങൾ 1992 ലെ അം‌ഗാർ, 1993 ലെ ഗർധിഷ് എന്നിവയാണ്.

*🌹തകാഷി മുറകാമി* - ഒരു ജാപ്പനീസ് സമകാലിക കലാകാരനാണ് തകാഷി മുറകാമി (ജനനം: ഫെബ്രുവരി 1, 1962). ഫൈൻ ആർട്സ് മീഡിയയിലും (പെയിന്റിംഗ്, ശിൽപം പോലുള്ളവ) വാണിജ്യ മാധ്യമങ്ങളിലും (ഫാഷൻ, ഉപഭോഗ വസ്തുക്കൾ, അനിമേഷൻ എന്നിവ) ഒരുപോലെ പ്രവർത്തിക്കുന്ന കലാകാരനാണ് അദ്ദേഹം. ജാപ്പനീസ് കലാപാരമ്പര്യത്തിന്റെ സൗന്ദര്യാത്മക സവിശേഷതകളെയും യുദ്ധാനന്തര ജാപ്പനീസ് സംസ്കാരത്തിന്റെയും സ്വഭാവത്തെ സമന്വയിപ്പിക്കുന്നതിന് "സൂപ്പർഫ്ലാറ്റ്" എന്ന പദം അദ്ദേഹം ഉപയോഗിച്ചു. മുറകാമിയുടെയും, അദ്ദേഹം സ്വാധീനിച്ച മറ്റ് ജാപ്പനീസ് കലാകാരന്മാരുടെയും കലാ രീതിയെ വിശേഷിപ്പിക്കാൻ സൂപ്പർഫ്ലാറ്റ് എന്ന പദം ഉപയോഗിക്കാറുണ്ട്.

*🌹ബെന്നി പുന്നത്തറ* - എഴുത്തുകാരനും വാഗ്മിയും കത്തോലിക്കാ കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ നേതാക്കളിൽ ഒരാളുമാണ് ബെന്നി പുന്നത്തറ (ജനനം ഫെബ്രുവരി 1, 1960). ശാലോം പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്ററും ശാലോം ടെലിവിഷൻ ചെയർമാനുമായ ഇദ്ദേഹത്തെ 2011ൽ കത്തോലിക്കാസഭ ഷെവലിയർ പട്ടം നൽകി ആദരിച്ചു.

*🌹ഫ്രെഡറിക് കെൽനർ* - ജർമനിയിലെ ഒരു മദ്ധ്യ നിര ഉദ്യോഗസ്ഥനായിരുന്നു ഫ്രെഡറിക് കെൽനർ (ഫെബ്രുവരി 1, 1885 – നവംബർ 4, 1970). രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭത്തിൽ നാസി ഭരണകൂടത്തേക്കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് ഇദ്ദേഹം ഒരു ഡയറി എഴുതുവാൻ ആരംഭിച്ചു. മെയ്ൻ വിഡർസ്റ്റാൻഡ് അഥവാ എന്റെ എതിർപ്പ് എന്നായിരുന്നു ആ പുസ്തകത്തിന്റെ പേര്. 

*🌹മനോജ് തിവാരി* - ബീഹാറിൽ നിന്നുള്ള ഒരു പിന്നണി ഗായകനും, അഭിനേതാവും സംവിധായകനുമാണ് മനോജ് തിവാരി (ജനനം 1 ഫെബ്രുവരി 1971) . ഭോജ്പുരി സിനിമയെ പുനരുദ്ധരിച്ചയാൾ എന്ന നിലയിലാണ് അദ്ദേഹം കൂടുതലായും ശ്രദ്ധിക്കപ്പെടുന്നത്. ഏകദേശം 30 ലധികം ഭോജ്പുരി സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 

*🌹ശക്തിപദ രാജ്ഗുരു* - ബംഗാളി നോവലിസ്റ്റും നിരവധി ചലച്ചിത്രങ്ങളുടെ കഥാകൃത്തുമായിരുന്നു ശക്തിപദ രാജ്ഗുരു (1 ഫെബ്രുവരി 1922 - 12 ജൂൺ 2014). ഋത്വിക് ഘട്ടക്കിന്റെ "മേഘ ധാക്ക താര" (മേഘം മറച്ച താരം) എന്ന സിനിമയുടെയും അമിതാഭ് ബച്ചൻ അഭിനയിച്ച "ബർസാത്ത് കി ഏക് രാത്തിന്റെയും കഥ ഇദ്ദേഹം രചിച്ചതാണ്. നൂറിലധികം നോവലുകൾ രചിച്ചു. പല നോവലുകളും ബംഗാളി - ഹിന്ദി സിനിമകൾക്ക് പ്രമേയമായി. ചലച്ചിത്രങ്ങൾക്ക് അനുയോജ്യമായ കഥയെഴുത്തുകാരിൽ പ്രമുഖനായി അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നു.

*🌹ശുഐബ് മാലിക്* - ശുഐബ് മാലിക്  (ജനനം: 1 ഫെബ്രുവരി 1982) ഒരു പാകിസ്താനി ക്രിക്കറ്ററും മുൻ ക്യാപ്റ്റനുമാണ്. ഒരു ഓൾറൗണ്ടർ എന്ന നിലയിലാണ് അദ്ദേഹം ടീമിൽ പരിഗണിക്കപ്പെടുന്നത്. 1999ൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് മാലിക്ക് തന്റെ ഏകദിന അരങ്ങേറ്റം കുറിച്ചത്.

*🌹ബോറിസ് യെൽത്സിൻ* - ബോറിസ് നിക്കൊളായേവിച്ച് യെത്സിൻ (യെൽസിൻ) (ജനനം: 1931 ഫെബ്രുവരി 1– മരണം 2007 ഏപ്രിൽ 23)1991 മുതൽ 1999 സ്ഥാനമൊഴിയുന്നതുവരെ റഷ്യൻ ഫെഡറേഷന്റെ പ്രസിഡന്റായിരുന്നു. സോവിയറ്റ് യൂണിയന്റെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റേയും ആ രാജ്യത്തിന്റെ തന്നെയും പതനത്തിൽ നിർണ്ണായക പങ്കു വഹിക്കുകയും, അതിനുശേഷം അധികാരത്തിൽ വന്ന് നാടകീയമായ എട്ടു വർഷക്കാലത്തെ ഭരണത്തിൽ വലിയ രാഷ്ട്രീയ പരിവർത്തനത്തിന്‌ അടിസ്ഥാനമിടുകയും ചെയ്തതാണ്‌ അദ്ദേഹത്തിന്റെ സംഭാവന.

*🌹നൈനാൻ കോശി* - രാഷ്ട്രീയചിന്തകനും നയതന്ത്ര വിദഗ്ദ്ധനും എഴുത്തുകാരനും അദ്ധ്യാപകനും ദൈവശാസ്ത്ര പണ്ഡിതനും ഇടതുപക്ഷ സഹയാത്രികനുമായിരുന്നു  നൈനാൻ കോശി.  (1934 ഫെബ്രുവരി 1-4 മാർച്ച് 2015).


*🌷സ്മരണകൾ🔻🔻🔻*
♾️♾️♾️♾️♾️♾️♾️♾️

*🌷കൽപന ചൗള* - ബഹിരാകാശസഞ്ചാരം നടത്തിയ ആദ്യത്തെ ഇന്ത്യൻ വംശജയാണ് കൽപന ചൗള  (Kalpana Chawla,1962 മാർച്ച് 17 - 2003 ഫെബ്രുവരി 1). ഇന്ത്യയിൽ ജനിച്ച് അമേരിക്കൻ പൗരത്വമെടുത്ത കൽപന, 2003ലെ കൊളംബിയ ബഹിരാകാശ വാഹന ദുരന്തത്തിൽ മരണമടഞ്ഞു. 1997ലും നാസയുടെ ബഹിരാകാശയാത്രയിൽ അംഗമായിരുന്നു. 

*🌷ഒ.എം. ചെറിയാൻ* - പ്രശസ്ത ഗ്രന്ഥകാരൻ, വിദ്യാഭ്യാസ വിചക്ഷണൻ, ഉജ്ജ്വല വാഗ്മി, തിരുവിതാംകൂറിൽ അനേകം വിദ്യാലയങ്ങളുടെ സ്ഥാപനത്തിന് മാർഗ്ഗദർശി, റോയൽ ഇന്ത്യൻ ആർമി റിക്രൂട്ടിങ്ങ് ഓഫീസർ എന്നീ നിലകളിൽ പൊതു ജീവിതത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലിയായിരുന്നു റാവു സാഹിബ് ഒ.എം. ചെറിയാൻ (ജനനം :ജൂലൈ 12, 1874 - മരണം ഫെബ്രുവരി 1, 1944).

*🌷തൃക്കാമ്പുറം കൃഷ്ണൻകുട്ടി മാരാർ* - കേരളത്തിലെ പ്രമുഖനായ സോപാന സംഗീതജ്ഞനും തിമില വാദ്യകലാകാരനുമായിരുന്നു തൃക്കാമ്പുറം കൃഷ്ണൻകുട്ടി മാരാർ( 1936 - 1 ഫെബ്രുവരി 2013). തിമിലയ്ക്കു പുറമെ കുടുക്കവീണയുടെ കണ്ടെത്തലിലും അദ്ദേഹത്തിന്റെ പാണ്ഡിത്യം അപരമായിരുന്നു.സപ്തസ്വരവും കീർത്തനങ്ങളും കുടുക്കവീണയിൽ അദ്ദേഹം വായിച്ചിരുന്നു. പഞ്ചവാദ്യത്തിൽ ഒരു തിമില കലാകരനെന്ന നിലയിലും പരിഷവാദ്യത്തിൽ അച്ചൻ-ചെണ്ട കലാകാരനെന്ന നിലയിലും പ്രസിദ്ധനായിരുന്നു. ക്ഷേത്രകലാ പ്രചാരകനുമായിരുന്ന മാരാരെ "സഞ്ചരിക്കുന്ന വാദ്യകലാ എൻസൈക്ലോപീഡിയ" എന്നാണ് വിളിച്ചിരുന്നത്.

*🌷പന്തനല്ലൂർ മീനാക്ഷിസുന്ദരം പിള്ള* - പന്തനല്ലൂർ മീനാക്ഷി സുന്ദരം പിള്ള (ജനനം 6th ഏപ്രിൽ 1815 A.D. - മരണം 1st ഫിബ്രവരി 1876 A.D.) സാഹിത്യ രംഗത്തും കലാരംഗത്തും നൽകിയ സംഭാവനകൾ കണക്കിലാത്തതാണ്... പന്തനലൂർ ഭരതനാട്യം ശൈലി ഇദ്ദേഹത്തിൽ നിന്നാണ് ശക്തിയാർജിച്ചത്. AD 1815ൽ തമിഴ്നാട്ടിലെ തിരുചിരാ പള്ളി എന്ന സ്ഥലത്താണ് ഇദ്ദേഹത്തിന്റെ ജനനം. തമിഴ് സാഹിത്യത്തിൽ 96 സാഹിത്യ രൂപങ്ങളിൽ ഒന്നാണ് ഇദ്ദേഹം എഴുതിയ സ്ഥല പുരാണം. ഇദ്ദേഹത്തിന്റെ ചരിത്രം കലാരംഗത്ത് ദൈവാത്മകമായ സാന്നിധ്യമാണ്. ഒടുവിൽ ഇദ്ദേഹത്തിന്റെ അന്ത്യം സാഹിത്യത്തെയും കലയെയും സ്നേഹിക്കുന്ന മനസ്സുകളെ വേദനിപ്പിക്കുന്ന ഒന്നായിരുന്നു.. പട്ടിണി മൂലമായിരുന്നു ഇദ്ദേഹത്തിന്റെ അന്ത്യം.

*🌷തുപ്പേട്ടൻ* - കേരളത്തിലെ ഒരു നാടകകൃത്തും നാടകസംവിധായകനുമായിരുന്നു തുപ്പേട്ടൻ (1 മാർച്ച് 1929 - 1 ഫെബ്രുവരി 2019) എന്നപേരിലറിയപ്പെടുന്ന മാമണ്ണ് സുബ്രഹ്മണ്യൻ നമ്പൂതിരി. മികച്ച നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം 2003-ൽ വന്നന്ത്യേ കാണാം എന്ന നാടകത്തിലൂടെ നേടി.

*🌷വി. ആനന്ദക്കുട്ടൻ നായർ* - കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ച മലയാള സാഹിത്യകാരനാണ് വി. ആനന്ദക്കുട്ടൻ നായർ(02 മാർച്ച് 1920 - 1 ഫെബ്രുവരി 2000). സ്നേഹസീമ എന്ന സിനിമയിലെ കൂട്ടുകാർ നിന്നെ വിളിപ്പതെന്തേ . എന്ന ഗാനം ഇദ്ദേഹകത്തിന്റേതാണ്.

*🌷വി. ജയനാരായണൻ* - പ്രമുഖ മലയാള ചെറുകഥാകൃത്തായിരുന്നു ജയനാരായണൻ(1 ജൂൺ 1944 - 1 ഫെബ്രുവരി 1999). 1991 ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. 

*🌷ഇ. അഹമ്മദ്* - മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും, 25 ലേറെ വർഷക്കാലം ലോകസഭയിൽ മലപ്പുറം മഞ്ചേരി പൊന്നാനി മണ്ഡലങ്ങളെ പ്രതിനിധീകരിച്ച അംഗവും,മുസ്ലീംലീഗ് ദേശീയ പ്രസിഡന്റുമായിരുന്നു എടപ്പകത്ത് അഹമ്മദ് എന്ന ഇ. അഹമ്മദ്. (ജനനം 29 ഏപ്രിൽ 1938 - മരണം 1 ഫെബ്രുവരി 2017). പതിനാലാം ലോകസഭയിലെ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായിരുന്നു.

*🌷എ.വി. ആര്യൻ* - എ.വി. ആര്യൻ (ജനനം 1924 നവംബർ 30 - മരണം 2007 ഫെബ്രുവരി 1) തൃശ്ശൂർക്കാരനായ ഒരു സി.പി.ഐ.(എം) അംഗവും ഒല്ലൂർ നിയമസഭാമണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയുമായിരുന്നു.  സി.പി.ഐ.എം തൃശൂർ ജില്ലാ സെക്രട്ടറിയായിരിക്കെ പാർട്ടി നേതൃത്വവുമായി ഇടഞ്ഞു പാർട്ടിയിൽ നിന്ന് പുറത്തുപോയി. 1972 മെയ്‌ രണ്ടിന്‌ കമ്യൂണിസ്റ്റ് യൂണിറ്റി സെന്റർ എന്നൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനു രൂപം നൽകി.

*🌷കമർ ആസാദ് ഹാഷ്മി* - സഫ്ദർ ഹാഷ്മിയുടെ അമ്മയും എഴുത്തുകാരിയുമായിരുന്നു കമർ ആസാദ് ഹാഷ്മി (4 മാർച്ച് 1926 - 1 ഫെബ്രുവരി 2013). ചെറിയ കുട്ടികളുമായി ഇടപഴകുന്ന അധ്യാപകർക്കുള്ള പുസ്തകം എസ്സിഇആർടി ഡൽഹിക്കു വേണ്ടി തയ്യാറാക്കി. അമ്മാജി എന്നു വിളിക്കപ്പെട്ടിരുന്ന കമർ, സഹ്മത്ത്,അൻഹദ് തുടങ്ങിയ സംഘടനകളുടെ പ്രധാന പ്രവർത്തകയായിരുന്നു. പിതാവ് അസ്ഹർ അലി ആസാദ് രചിച്ച പേർഷ്യൻ കവിതാ സമാഹാരം പുറത്തിറക്കി.

*🌷കെ.ടി. മാനു മുസ്‌ലിയാർ* - കേരളത്തിലെ ഒരു മുസ്ലിം മതപണ്ഡിതനും സംഘാടകനും വിദ്യാഭ്യാസ പ്രചാരകനും വാഗ്മിയുമായിരുന്നു കെ.ടി. മാനു മുസ്‌ലിയാർ എന്നറിയപ്പെട്ടിരുന്ന കെ.ടി. മുഹമ്മദ് മുസ്‌ലിയാർ. സമസ്ത കേരള ജം‌ഇയ്യത്തുൽ ഉലമ ജോയ്ന്റ് സെക്രട്ടറിയും മുശാവറ(കൂടിയാലോചന സമിതി) അംഗവുമായിരുന്ന അദ്ദേഹം 2009 ഫെബ്രുവരി 1-ന്‌ കോഴിക്കോട് വെച്ച് മരണമടഞ്ഞു.

*🌷ജോർജ് സ്റ്റോക്സ്* - ഐറിഷ് ഭൗതികശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനുമായിരുന്നു സർ ജോർജ് ഗബ്രിയേൽ സ്റ്റോക്സ് (ജ:ഓഗസ്റ്റ് 13, 1819 - 1 ഫെബ്രുവരി 1903).ഗണിതശാസ്ത്രത്തിൽ സ്റ്റോക്സ് സിദ്ധാന്തം രൂപപ്പെടുത്തുകയും പിന്നീട്ആസിംപ്റ്റോട്ടിക് വിപുലീകരണസിദ്ധാന്തത്തിന് സംഭാവന നൽകുകയും ചെയ്തു. ലണ്ടനിലെ റോയൽ സൊസൈറ്റി സെക്രട്ടറി, പ്രസിഡന്റ് പദവികളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

*🌷റുഡോൾഫ് വൊൺ ഡെൽബ്രൂക്* - പ്രഷ്യൻ രാജ്യതന്ത്രജ്ഞനായിരുന്നു റുഡോൾഫ് വൊൺ ഡെൽബ്രൂക്.  വാണിജ്യാഭിവൃദ്ധിക്കു സഹായകമായ പ്രവർത്തനങ്ങളിൽ ഇദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 1851-ൽ ഒരു കസ്റ്റംസ് യൂണിയൻ (സോൾവിറീൻ; Zollverein) സ്ഥാപിക്കുന്നതിനു നേതൃത്വം നൽകി.വടക്കൻ ജർമൻ സഖ്യ (North German Confederation)ത്തിന്റെ ചാൻസലറിയുടെ അധ്യക്ഷൻ ആയി 1867-ൽ നിയമിതനായ ഡെൽബ്രൂക് 1871-ൽ ജർമൻ സാമ്രാജ്യത്തിലെ (ബിസ്മാർക്കിന്റെ ജർമനി) ചാൻസലറിയുടെ തലവനായും നിയമിതനായിരുന്നു. 

*🌷മേരി ഷെല്ലി* - ഒരു ഇംഗ്ലീഷ് നോവലിസ്റ്റും, ചെറുകഥാകൃത്തും, നാടകരചയിതാവും ആയിരുന്നു മേരി ഷെല്ലി (Born: 30 August 1797 – Died: 1 February 1851). അവരുടെ ഏറ്റവും പ്രശസ്തമായ നോവൽ ആണ് ഫ്രാങ്കെൻസ്റ്റൈൻ അഥവാ മോഡേൺ പ്രോമിത്യൂസ്. ഭർത്താവ് പ്രശസ്ത കാല്പനിക കവി പെഴ്സി ബിഷ് ഷെല്ലി ആയിരുന്നു.+
🔥🌟🔥🌟🔥🌟🔥🌟🔥🌟🔥🌟🔥🌟🔥🌟🔥🌟🔥🌟
🔹🔹🔹🔹🔹🔹🔹🔹🔹🔹
           *🦋അനൂപ് വേലൂർ🦋*
🔹🔹🔹🔹🔹🔹🔹🔹🔹🔹

Post a comment

Whatsapp Button works on Mobile Device only