താമരശ്ശേരി : എസ് എൻ ഡി പി യോഗം താമരശ്ശേരി ശാഖ പത്രപ്രവർത്തന രംഗത്ത് സ്തുത്യർഹമമായ സേവനം ചെയ്തു വരുന്ന താമരശ്ശേരിയിലെ പത്രപ്രവർത്തകരെ ആദരിച്ചു. തിരുവമ്പാടി യൂണിയൻ വൈസ് പ്രസിഡണ്ട് എം കെ അപ്പുക്കുട്ടൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കക്ഷി രാഷ്ട്രീയങ്ങൾക്കോ മറ്റു താല്പര്യങ്ങൾക്കോ വിധേയമായി പ്രവർത്തിക്കാത്തതും ജനങ്ങൾക്കു വേണ്ടി ശബ്ദിക്കുന്നതുമാണ് യഥാർത്ഥ പത്ര ധർമ്മമെന്ന് അദ്ദേഹം പറഞ്ഞു. താമരശ്ശേരി ബ്യൂറോയിൽ നിന്നും യാത്രയാവുന്ന പത്രപ്രവർത്തകൻ അജയ് ശ്രീശാന്തിനുള്ള സ്നേഹോപഹാര സമർപ്പണവും നടന്നു. ശാഖ പ്രസിഡണ്ട് സുരേന്ദ്രൻ അംമ്പായത്തോട് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിൽ അംഗം വത്സൻ മേടോത്ത്, ശാഖ സെക്രട്ടറി കെ ടി രാമകൃഷ്ണൻ വൈസ് പ്രസിഡണ്ട് പി വിജയൻ ഷൈജു തേറ്റാമ്പുറം പത്രപ്രവർത്തകരായ ടി ആർ ഒ കുട്ടൻ, ഉസ്മാൻ ചെമ്പ്ര, സോമൻ പിലാത്തോട്ടം ജിജിൻ പി.കെ.സി മുഹമ്മദ് നൗഫൽ പാലങ്ങാട് ജോൺസൺ ഈങ്ങാപ്പുഴ സംസാരിച്ചു
Post a comment