ഓമശ്ശേരി:2021-22 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഭരണ സമിതിയുടെ ആഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു.വ്യത്യസ്തമായ ജന വിഭാഗങ്ങളെ ആസൂത്രണ പ്രക്രിയയിലുൾപ്പെടുത്തുന്നതിനും അവരുടെ ആവശ്യങ്ങൾക്കും നിർദേശങ്ങൾക്കും വാർഷിക പദ്ധതിയിൽ അർഹമായ പരിഗണന ഉറപ്പാക്കുന്നതിനുമാണ് പ്രത്യേക ഗ്രാമ സഭ സംഘടിപ്പിച്ചത്.
വയോജന ഗ്രാമസഭ ഓമശ്ശേരി ഐ.ഡബ്ലിയു.ടി ഹാളിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര,ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ.എം.കോമള വല്ലി,പഞ്ചായത്തംഗങ്ങളായ പി.കെ.ഗംഗാധരൻ,ആനന്ദ കൃഷ് ണൻ,പി.ഇബ്രാഹീം ഹാജി,ഷീജ,കെ.പി.രജിത,ഫാത്വിമ അബു,സീനത്ത് തട്ടാഞ്ചേരി എന്നിവർ സംസാരിച്ചു.
ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുഹറ സ്വാഗതവും വാർഡ് മെമ്പർ ആയിഷ ടീച്ചർ നന്ദിയും പറഞ്ഞു.
Post a comment