കേരള സർക്കാരിൻറെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന കൊടുവള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ പ്രവൃത്തി ഉദ്ഘാടനം ബഹു കൊടുവള്ളി നിയോജക മണ്ഡലം എം എൽ എ കാരാട്ട് റസാഖ് എംഎൽഎ യുടെ അധ്യക്ഷതയിൽ ബഹു ആരോഗ്യ സാമൂഹിക നീതി വനിത ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി കെ കെ ശൈലജ ടീച്ചർ നിർവഹിച്ചു. കേരള സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി മൂന്നു കോടി രൂപ അനുവദിച്ചാണ് പ്രവർത്തി ആരംഭിക്കുന്നത്.
പരിമിതമായ സൗകര്യങ്ങൾ ക്കിടയിൽ പ്രയാസമനുഭവിക്കുന്ന കൊടുവള്ളി ആശുപത്രിയുടെ അടിസ്ഥാനസൗകര്യവികസനത്തിന് പദ്ധതി മുതൽക്കൂട്ടാകും. ആധുനിക സൗകര്യങ്ങളോടുകൂടിയ പൊതുജനാരോഗ്യ വിഭാഗം, പാലിയേറ്റീവ് ഫിസിയോതെറാപ്പി യൂണിറ്റ്, ദന്ത ചികിത്സാ വിഭാഗം , എക്സ്-റേ യൂണിറ്റ്, മികച്ച സൗകര്യങ്ങളോടുകൂടിയ ഓഫീസ്, കോൺഫ്രൻസ് ഹാൾ എന്നിവ പുതിയ കെട്ടിടത്തിൽ ഉൾക്കൊള്ളുന്നതാണ്.
പരിപാടിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ വി ജയശ്രീ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ നവീൻ എ, നഗരസഭ കൗൺസിലർമാരായ കെ ബാബു , നാസർ കോയ തങ്ങൾ തുടങ്ങിയവർ സാന്നിധ്യം വഹിച്ചു കെ ഷറഫുദ്ദീൻ, പി ടി അസൈൻ കുട്ടി, വേളാട്ട് മുഹമ്മദ് , ഒ പി റഷീദ് .സി പി ഫൈസൽ, മുരളി, മാതോലത്ത് അബ്ദുള്ള , കെ ടി സുനി , എൻ. ആർ റിനീഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. മെഡിക്കൽ ഓഫീസർ റിൻസി ആൻറണി സ്വാഗതവും, JHI പ്രസാദ് പി .വി നന്ദിയും രേഖപ്പെടുത്തി
Post a comment