07 February 2021

കൊടുവള്ളി ടൗൺ സി.സി.ടി.വി ക്യാമറ നിരീക്ഷണത്തിലാക്കണം. INTUC
(VISION NEWS 07 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



കൊടുവള്ളി: കൊടുവള്ളി ടൗണിൽ കളവും,മോഷണശ്രമങ്ങളും വ്യാപകമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ടൗണിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളേയും സി.സി.ടി.വി നിരീക്ഷണത്തിൽ കൊണ്ടുവരുന്നതിന് മുനിസിപാലിറ്റി  ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേരള ഷോപ്സ് കൊമേഴ്സ്യൽ വർക്കേഴ്സ് ഫഡറേഷൻ (INTUC) കൊടുവള്ളി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപെട്ടു.
കഴിഞ്ഞ ദിവസം വി.വി.രാജീവ്ൻ്റ കട കുത്തി തുറന്ന് കളവ് നടത്തിയവരെ ഉടൻ കണ്ടത്തണമെന്നും, മോഷണം നടക്കുന്നതിലൂടെ മുഴുവൻ സമ്പാദ്യവും നഷ്ടപെട്ട ചെറുകിട കച്ചവടക്കാർക്ക് പിടിച്ചു നില്ക്കാൻ അടിയന്തിര സഹായം അനുവദിക്കണമെന്നും യോഗം ആവശ്യപെട്ടു.
INTUC സംസ്ഥാന സമിതി അംഗം പി.ആർ മഹേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് വി.പി.അഷ്റഫ് അധ്യക്ഷത വഹിച്ചു. ടി. സി. സുരേഷ് ബാബു, വി.വി.രാജീവ്, കെ.നവാസ്, ഷരീഫ് മാനിപുരം, ഒ.കെ നജീബ്,പി.സി വാസു, പി.സി.ജമാൽ എന്നിവർ സംസാരിച്ചു.

Post a comment

Whatsapp Button works on Mobile Device only