09 February 2021

കേരള അയൺ ഫാബ്രിക്കേഷൻ ആൻ്റ് എൻജിനീയറിങ് യൂണിറ്റ് അസോസിയേഷൻറ ( KIFEUA) ആഭിമുഖ്യത്തിൽ ഓമശ്ശേരിയിൽ ധർണാ സമരം നടത്തി
(VISION NEWS 09 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ഓമശ്ശേരി :ഇരുമ്പ് ഉൽപ്പന്നങ്ങളുടെ അമിതമായ വിലക്കയറ്റം തടയുക, സ്ഥാപനമോ ലൈസൻസോ ഒന്നും തന്നെ ഇല്ലാതെ നടത്തുന്ന വെൽഡിങ് വർക്കുകൾ തടയാനുള്ള നിയമനിർമാണം കൊണ്ടുവരിക, പൊല്യൂഷൻ കൺട്രോൾ ബോർഡിൽ നിന്നും ലൈറ്റ് എൻജിനീയറിങ് വിഭാഗത്തിന് നൽകിവന്ന വൈറ്റ് കാറ്റഗറി പുനസ്ഥാപിക്കുക,എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇന്ന് സംസ്ഥാനം മുഴുവൻ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനു മുൻപിലും നടത്തുന്ന ധർണ സമരത്തിൻറെ ഭാഗമായി ഓമശ്ശേരി ഗ്രാമപഞ്ചായത്തിലും ധർണ്ണ സമരം നടത്തി. മേഖല സെക്രട്ടറി ബിജു തെച്യാട്സ്വാഗതവും മേഖല പ്രസിഡണ്ട് മൊയ്തീൻ മുണ്ടുപാറ അധ്യക്ഷതയുംവഹിച്ച ധർണ്ണ സമരം ജില്ലാ കമ്മിറ്റിയംഗം സുധാകരൻ വെണ്ണക്കോട് ഉദ്ഘാടനം ചെയ്തു .ഗഫൂർ മുണ്ടുപാറ ,ദീപേഷ് ആലും തറ, സെബാസ്റ്റ്യൻ തിരുവമ്പാടി ,സുലൈമാൻ മുണ്ടുപാറ എന്നിവർ സംസാരിച്ചു.

Post a comment

Whatsapp Button works on Mobile Device only