25 ഫെബ്രുവരി 2021

വയനാട് ചുരത്തിൽ KSRTC ഷട്ടിൽ സർവീസ് പുനരാരംഭിച്ചു
(VISION NEWS 25 ഫെബ്രുവരി 2021)വയനാട് ചുരത്തിൽ റോഡ് ഇടിഞ്ഞ ഭാഗത്ത്‌ ചൊവ്വാഴ്ച വീണ്ടും റോഡ് ഇടിഞ്ഞതിനെ തുടർന്ന് നിർത്തിവച്ചിരുന്ന KSRTC യുടെ ഷട്ടിൽ സർവീസ് ഇന്ന് രാവിലെ മുതൽ പുനരാരംഭിച്ചിട്ടുണ്ട്.

അടിവാരത്തു നിന്നും പുറപ്പെടുന്ന ബസ്സുകൾ റോഡ് ഇടിഞ്ഞതിന് 200 മീറ്റർ താഴെ വരെയും കല്പറ്റയിൽ നിന്നും വരുന്ന ബസ്സുകൾ റോഡ് ഇടിഞ്ഞതിന് 200 മീറ്റർ മുകളിൽ വരെയുമാണ് എത്തുന്നത്.

ഇതിനിടയിലെ ഏകദേശം 400 മീറ്റർ ദൂരം യാത്രക്കാർ കൽനടയായി വന്നു ബസ്സുകൾ മാറി കയറേണ്ടതാണ്. രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണി വരെ 30 മിനുറ്റ് ഇടവേളയിൽ കൽപ്പറ്റ - അടിവാരം റൂട്ടിൽ തുടർച്ചയായി സർവ്വിസ് നടത്താൻ KSRTC തീരുമാനിച്ചിരിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only