07 February 2021

ഉദയ ക്ലബ്ബ് കാവിലുമ്മാരം Reg. No. KKD/CA/534/2018
(VISION NEWS 07 February 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




നാടിന്റെ ആഘോഷമായി കൊയ്ത്തുത്സവം.

വേറോൽതാഴം കൃഷിയിടത്തിൽ ഉദയ ക്ലബ്ബ് നടത്തിയ നെൽകൃഷിയുടെ കൊയ്ത്തുത്സവം നാടിന് ആഘോഷമായി. വിസ്മൃതിയിലായിക്കൊണ്ടിരിക്കുന്ന നെൽകൃഷിയെ പുതുതലമുറയും ഏറ്റെടുക്കണം എന്ന ലക്ഷ്യത്തോടെ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരംഭിച്ച കൃഷിയെ മുഴുവൻ ആളുകളും ആവേശത്തോടെയാണ് സ്വീകരിച്ചത്. ഒരുകാലത്ത് കാവിലുമ്മാരം പ്രദേശത്തെ നല്ലൊരു ശതമാനം വയലുകളിലും നെൽകൃഷി മാത്രമായിരുന്നെങ്കിൽ ഇന്ന് അവയെല്ലാം പഴയ തലമുറയിലെ ആളുകളുടെ ഓർമ്മകളിൽ മാത്രം കതിരണിയുന്നു. പാഠപുസ്തകങ്ങളിൽ മാത്രം കണ്ടു ശീലിച്ച നെൽകൃഷി കുട്ടികൾക്കും പുത്തൻ അനുഭവമായിരുന്നു.

01/02/2021 തിങ്കളാഴ്ച രാവിലെ 9 മണിക്ക് നടന്ന പരിപാടി കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി നസ്റി പൂക്കാട്ട് പുറായിൽ ഉദ്ഘാടനം ചെയ്തു. ഉദയ ക്ലബ്ബ് പ്രസിഡണ്ട് ശ്രീ സത്യൻ സി പി അദ്ധ്യക്ഷത വഹിച്ചു. ഉദയ ക്ലബ്ബ് ജനറൽ സെക്രട്ടറി ശ്രീ റിയാസ് പാറമ്മൽ സ്വാഗതം പറഞ്ഞു. ചടങ്ങിൽ മുഖ്യാതിഥികളായി കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ വി കെ അബ്ദുറഹിമാൻ, വാർഡ് മെമ്പർ ശ്രീമതി നസീമ ജമാലുദ്ദീൻ, കിഴക്കോത്ത് കൃഷി ഓഫീസർ ശ്രീമതി സി വി ശുഭ എന്നിവർ പങ്കെടുത്തു. ശ്രീ വി കെ അഷ്റഫ്, സിൻസിയർ ക്ലബ്ബ് സെക്രട്ടറി ശ്രീ കമറുൽ ഹക്കീം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശ്രീ ബഷീർ ടി പി (ബൈസി) നന്ദി പറഞ്ഞു. ക്ലബ്ബ് മെമ്പർമാർ, നാട്ടുകാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Post a comment

Whatsapp Button works on Mobile Device only