26 ഫെബ്രുവരി 2021

പ്രവാസികൾക്ക് ഇരട്ട കോവിഡ് ടെസ്റ്റ്, പുതിയ മാനദണ്ഡം പിൻവലിക്കണം:UAE ചാലിയാർ-ഇരുവഞ്ഞി കൂട്ടായ്മ.
(VISION NEWS 26 ഫെബ്രുവരി 2021)


ദുബായ്: ഇന്ത്യയിലെത്തുന്ന പ്രവാസികൾക്ക് 
ഇരട്ട കോവിഡ്  ടെസ്റ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കണമെന്ന് UAE യിലെ  ചാലിയാർ-ഇരുവഞ്ഞി അസോസിയേഷൻ 
നേതാക്കൾ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ഗൾഫ് നാടുകളിൽ നിന്നും യാത്ര ചെയ്യുന്നതിന്റെ മണിക്കൂറുകളുടെ ഇടവേളയിൽ  കോവിഡ് 
ടെസ്റ്റ് നടത്തി  വിമാനമിറങ്ങുന്ന  പ്രവാസികൾക്ക് നാട്ടിലിറങ്ങി വീണ്ടും സ്വന്തം ചിലവിൽ ടെസ്റ്റ് 
നടത്തണമെന്ന നിയമവും , നാടണഞ്ഞാൽ  14  ദിവസം കൊറന്റൈൻ മാനദണ്ഡവും 
പ്രവാസികളോട് കാണിക്കുന്ന ക്രൂരതയാണെന്നും നേതാക്കൾ പറഞ്ഞു.

താരതമ്യേന കോവിഡ്  വ്യാപനം കുറഞ്ഞ നാടുകളിൽ നിന്നും വരുന്ന പ്രവാസികൾക്ക്  ഇത്തരം വിചിത്രവും വിരോധാഭാസവുമായ നിയമങ്ങൾ അടിച്ചേല്പിക്കുന്നതിലൂടെ കനത്ത സാമ്പത്തിക ബാധ്യതകൾ കൂടി താങ്ങാനാവാത്ത അവസ്ഥയാണിപ്പോൾ.കുടുംബങ്ങളുമായി നാട്ടിലിറങ്ങുന്ന പ്രവാസികൾ പതിനായിരക്കണക്കിന് രൂപ ടെസ്റ്റ് ഫീസിനത്തിൽ അടക്കാനാവാതെ എയർപോർട്ടുകളിൽ കുടുങ്ങുന്ന കാഴ്ചയാണിപ്പോൾ.ഒപ്പം ദുബായ് വഴി സൗദി ,കുവൈറ്റ് എന്നിവിടങ്ങളിക്ക് പോകാനെത്തി UAE ൽ  കുടുങ്ങിയ  ആയിരക്കണക്കിന് പ്രവാസികൾ ഒടുവിൽ നാട്ടിലേക്ക് തന്നെ തിരിച്ചെത്താൻ ശ്രമിക്കുമ്പോൾ 
പുതിയ ഈ നിയമങ്ങൾ അവർക്ക് ഇരുട്ടടിയായതായും ഭാരവാഹികൾ പറഞ്ഞു.

വിവിധ പ്രവാസി സംഘടനകളും ,രാഷ്ട്രീയ സാംസ്കാരിക നേതാക്കളും ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നും കേന്ദ്ര സംസ്ഥാന സർക്കാറുകളിൽ സമ്മർദ്ധം ചെലുത്തി  പ്രവാസികളെ ദ്രോഹിക്കുന്ന ഇത്തരം നിയമങ്ങൾ നീക്കാൻ ഇടപെടണമെന്നും ഇതിൽ നമ്മൾ തിരഞ്ഞെടുത്തയച്ച എം. പി. മാർക്ക് മുഖ്യമായ പങ്ക് വഹിക്കാനുണ്ടന്നും   അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. (ചാലിയാറിന്റെയും ഇരുവഴിഞ്ഞി പുഴയുടെയും തീരത്തുള്ള എട്ട് പഞ്ചായത്തുകളുടെ കൂട്ടായ്മയാണ് ചാലിയാർ ഇരുവഴിഞ്ഞി അസോസിയേഷൻ) ദുബൈയിൽ വെച്ച് നടന്ന ഒരു അടിയന്തിര യോഗത്തിൽ എക്സൽ മുജീബ് (വാഴക്കാട്) അബ്ദുൽ ലത്തീഫ് (മാവൂർ) ജസീർ (ചേന്നമങ്ങല്ലൂർ) റഹൂഫ് (മുക്കം) ബഷീർ കാവിൽ (കൊടിയത്തൂർ) അയ്യൂബ് (ഫറോക്ക്) അബ്ദുറഹിമാൻ (അരീക്കോട്) തുടങ്ങിയ അസോസിയേഷൻ പ്രതിനിധികൾ പങ്കെടുത്തു. പ്രസിഡന്റ് ഉസ്മാൻ ചെറുവാടി അദ്ധ്യക്ഷതയും ജ:സെക്രട്ടറി ഹബീബ് കോഴിശ്ശേരി ആമുഖ പ്രസംഗവും നടത്തി.
🔆🔆🔆🔆🔆🔆

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only