28 മാർച്ച് 2021

കോഴിക്കോട്‌ പരിധി വിട്ടാൽ പിഴ 1500 രൂപ; ജില്ലയിലെ ക്യാമറകൾ 24 മണിക്കൂറും മിഴികൾ തുറന്ന് പ്രവർത്തന സജ്ജമായി
(VISION NEWS 28 മാർച്ച് 2021) 
കോഴിക്കോട്‌ :ജില്ലയിലെ റോഡുകളിൽ പല സ്ഥലങ്ങളിലും ഇപ്പോൾ  ക്യാമറാ കണ്ണുകൾ സജീവമായിട്ടുണ്ട്‌. വാഹനത്തിന്റെ വേഗത അളക്കുന്ന ക്യാമറാ കണ്ണുകൾ ജില്ലയിൽ പല വിധത്തിൽ പെട്ട റോഡുകളിലും സ്ഥാപിച്ചിട്ടുണ്ട്‌.

ദേശീയപാത,സംസ്ഥാന പാത, നാലുവരി പാത, മുതലായ 7 തരം റോഡുകളാണുള്ളത്‌. ഇതിൽ ഓരോ റോഡിലും വ്യത്യസ്ത സ്പീഡ്‌ ലിമിറ്റുകളാണുള്ളത്‌.

ദേശീയപാത 766ൽ വാവാട്‌(കൊടുവള്ളി), ചൂലാംവയൽ(കുന്നമംഗലം) തുടങ്ങിയ സ്ഥലങ്ങളിൽ കാറുകളുടെ പരമാവധി വേഗത 85 km/hr ആണ്.ഇരുചക്ര വാഹനം 60 km/hr, ഓട്ടോറിക്ഷ 50km/hr.

ഇതേ വാഹനങ്ങൾ തന്നെ ജില്ലയിലെ പുതിയ പാതയായ മുണ്ടിക്കൽതാഴം - ചേവരംബലം റോഡിലാണെങ്കിൽ കാറുകളുടെ വേഗത 70 km/hr, ഇരു ചക്ര വാഹനം 50 km/hr ഓട്ടോ റിക്ഷ 40km/hr.
ഈ റോഡിൽ മുണ്ടിക്കൽതാഴത്തും, ഇരിങ്ങാടൻ പള്ളിയിലുമാണ് ക്യാമറാകണ്ണുകളുള്ളത്‌.

കേരളാ മോട്ടോർ വാഹന വകുപ്പിന്റെ ഓട്ടോമേറ്റഡ്‌ എൻഫോഴ്സ്‌മന്റ്‌ സംവിധാനത്തിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറ വഴി റിക്കോഡ്‌ ചെയ്‌ത നിയമ ലംഘന ചിത്രങ്ങൾ വാഹന ഉടമയുടെ മേൽവിലാസത്തിൽ എത്തുന്നതാണ്. നോട്ടീസ്‌ കൈപറ്റിയത്‌ മുതൽ 15 ദിവസത്തിനകം പിഴ തുക 1500/- ഒടുക്കി തുടർന്നടപടികൾ അവസാനിപ്പിക്കാവുന്നതാണ്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only