29 മാർച്ച് 2021

കോഴിക്കോട് ജില്ലയിൽ 184 പേർക്ക് കോവിഡ്. രോഗമുക്തി 41
(VISION NEWS 29 മാർച്ച് 2021)കോഴിക്കോട് ജില്ലയിൽ ഇന്ന് 184 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

 വിദേശത്തുനിന്നെത്തിയ ഒരാൾക്കും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ നാലുപേർക്കും  പോസിറ്റീവായി. ഏഴു  പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 172 പേർക്കാണ് രോഗം ബാധിച്ചത്. 3605 പേരെ പരിശോധനക്ക് വിധേയരാക്കി. 

ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 41 പേർ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

*വിദേശത്ത് നിന്ന് എത്തിയവര്‍      -    1*
കൊടിയത്തൂര്‍ - 1

*ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍    -    4*
കോഴിക്കോട് - 1
വടകര - 1
വളയം - 1
കക്കോടി - 1

*ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍       -    7*
കോഴിക്കോട് - 2
ഫറോക്ക് - 1
കൊയിലാണ്ടി - 1
മണിയൂര്‍ - 1
പയ്യോളി - 1
തിരുവള്ളൂര്‍ - 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്
ചെയ്ത സ്ഥലങ്ങള്‍

*കോഴിക്കോട് കോര്‍പ്പറേഷന്‍ -   74*

(വേങ്ങേരി, സബ് ജയില്‍, ചെറൂട്ടി റോഡ്, പുതിയാപ്പ, എലത്തൂര്‍,
കാരപ്പറമ്പ്, , നടക്കാവ്, കല്ലായി, ചേവായൂര്‍, എടക്കാട്, നെല്ലിക്കോട്,
പന്തീരങ്കാവ്, വെസ്റ്റ് ഹില്‍, മീഞ്ചന്ത, ബേപ്പൂര്‍, വെള്ളിമാട്
കുന്ന്, കോട്ടുളി, ഹല്‍വാ ബസാര്‍, എരഞ്ഞിപ്പാലം, പാവങ്ങാട്, എം.ജി.
നഗര്‍, ഗവ: മെഡിക്കല്‍ കോളേജ്, പുതിയറ, സിവില്‍ സ്റ്റേഷന്‍, ചേവരമ്പലം,
തൊണ്ടയാട്, ചെലവൂര്‍, മാങ്കാവ്, ഗോവിന്ദ പുരം, എലത്തൂര്‍)
കൊയിലാണ്ടി - 7
നാദാപുരം - 5
താമരശ്ശേരി - 5
വടകര - 9

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ - 1
ചക്കിട്ടപ്പാറ - 1

*സ്ഥിതി വിവരം ചുരുക്കത്തില്‍*

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   -  3206
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍              -    123

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only