30 മാർച്ച് 2021

റോഡരികിൽ ഉപേക്ഷിച്ച ബാഗിൽ 20കാരിയുടെ മൃതദേഹം
(VISION NEWS 30 മാർച്ച് 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പല്‍ഹാര്‍: റോഡരികിൽ ഉപേക്ഷിച്ച ബാഗിനുള്ളിൽ ഇരുപതുകാരിയുടെ മൃതദേഹം കണ്ടെത്തി. യുവതിയുടെ മൃതദേഹം ബാഗിലാക്കി റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ ആണ് കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയിലെ നളോസപാറ റെയില്‍വെ സ്റ്റേഷന് സമീപത്തെ റോഡരികിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറഞ്ഞിട്ടില്ലെന്നും ഏകദേശം 20 വയസ് പ്രായമുള്ളയാളുടെ മൃതദേഹമാണെന്നും പൊലീസ് പറഞ്ഞു.
രാവിലെ പട്രോളിങ് നടത്തുന്ന പൊലീസ് സംഘമാണ് റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ ബാഗ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബാഗില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം തുടങ്ങിയതായും പൊലീസ് പറഞ്ഞു. പ്രദേശത്തെ സി സി ടി വി ക്യാമറകളും മൊബൈൽ ടവറുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. സ്ഥലത്തു കാണായതവരെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. പൽഹാറിലൂടെ കടന്നു പോകുന്ന പ്രധാനപ്പെട്ട റോഡായതിനാൽ, ദൂരെ സ്ഥലങ്ങളിൽനിന്ന് വാഹനത്തിൽ കൊണ്ടു വന്നു മൃതദേഹം അടങ്ങിയ ബാഗ് ഉപേക്ഷിച്ചതാകാമെന്നും പൊലീസ് കരുതുന്നുണ്ട്.

പൊലീസിന്‍റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം പൽഹാർ ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനായി അയച്ചിട്ടുണ്ട്. കഷ്ണങ്ങളാക്കി മുറിച്ച നിലയിലാണ് ബാഗിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന പൽഹാർ എസ് പി മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് റിപ്പോർട്ട് ചെയ്ത മറ്റൊരു ഞെട്ടിക്കുന്ന സംഭവത്തിൽ ഭർത്താവിനും മക്കൾക്കും ഉൾപ്പെടെ വീട്ടിലെ എല്ലാവർക്കും വിഷം നൽകിയ ശേഷം യുവതി ബന്ധുവിനൊപ്പം ഒളിച്ചോടി. മധ്യപ്രദേശ് ഭിന്ദ് സ്വദേശിയായ 36 കാരിയാണ് ഭർത്താവിനും ചെറിയ മക്കൾക്കും അടക്കം കുടുംബത്തിലെ ഏഴ് പേർക്ക് ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയ ശേഷം ഒളിച്ചോടിയത്. ബറസോം പൊലീസ് സ്റ്റേഷനിൽ പരിധിയിൽ ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.

യുവതിയുടെ മക്കളുടെയും ഭർത്താവിന്‍റെയും ഭർതൃസഹോദരന്‍റെയും നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇവരെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഗ്വാളിയാറിലെ ജയ ആരോഗ്യ ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്. പൊലീസ് പറയുന്നതനുസരിച്ച് യുവതിയുടെ ആദ്യഭർത്താവ് കുറച്ച് വർഷങ്ങൾക്ക് മുമ്പ് വാഹനാപകടത്തിൽ മരിച്ചു. ഇതിനെ തുടർന്ന് ഇവർ ഭർത്താവിന്‍റെ ഇളയ സഹോദരനായ ചോട്ടു ഖാൻ എന്നയാളുമായി ബന്ധുക്കൾ ഇവരുടെ വിവാഹം നടത്തി.


എന്നാൽ യുവതി ചോട്ടു ഖാന്‍റെ സഹോദരി ഭർത്താവ് ലോഖൻ ഖാൻ എന്നായാളുമായി പ്രണയത്തിലാവുകയായിരുന്നു. ഈ ബന്ധത്തെച്ചൊല്ലി കുടുംബത്തിൽ പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇതേ തുടർന്ന് യുവതി കാമുകനുമായി ഒളിച്ചോടാൻ പദ്ധതിയിട്ടു. ശനിയാഴ്ച പദ്ധതി നടപ്പാക്കിയ ഇവർ കുടുംബത്തിന് വിഷം ചേർത്ത ഭക്ഷണം നൽകിയ ശേഷം ഒളിച്ചോടുകയായിരുന്നു.
36കാരിയുടെ രണ്ട് മക്കൾ, ഭർത്താവ്, ഭർത്താവിന്‍റെ മാതാപിതാക്കൾ, സഹോദരൻ, സഹോദര ഭാര്യ എന്നിവരെയാണ് വിഷം അകത്തു ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം സംഭവത്തിൽ ഇതുവരെ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് ബറസോം പൊലീസ് സ്റ്റേഷൻ ഇന്‍ ചാർജ് സുർജിത് സിംഗ് അറിയിച്ചിരിക്കുന്നത്, അന്വേഷണം പുരോഗമിക്കുകയാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only