10 മാർച്ച് 2021

ഇലക്ഷന്‍ 2021 - പെര്‍മിഷന്‍ അപേക്ഷകള്‍ ഓണ്‍ലൈനായി നല്‍കാം.
(VISION NEWS 10 മാർച്ച് 2021)


നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വരണാധികാരിയില്‍ നിന്നും അനുവാദം (പെര്‍മിഷന്‍) ലഭിക്കേണ്ട കാര്യങ്ങളുടെ അപേക്ഷ www.suvidha.eci.gov.in ല്‍ ഓണ്‍ലൈനായി നല്‍കാമെന്ന് ഐ.സി.ടി നോഡല്‍ ഓഫീസര്‍ അറിയിച്ചു. സ്ഥാനാര്‍ത്ഥികള്‍, അവര്‍ ചുമതലപ്പെടുത്തിയവര്‍, പാര്‍ട്ടി ഏജന്റുമാര്‍ എന്നിവര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരം. പൊതു സ്ഥലങ്ങളില്‍ യോഗം ചേരല്‍, മൈക്ക് ഉപയോഗം, താല്‍ക്കാലിക പാര്‍ട്ടി ഓഫീസ് തയ്യാറാക്കല്‍, പ്രചരണ വാഹന ഉപയോഗം, ജാഥകള്‍ എന്നിവയ്ക്കുള്ള അനുമതിയ്ക്കാണ് ഓണ്‍ലൈന്‍ സൗകര്യം ഉപയോഗപ്പെടുത്തേണ്ടത്. പോലീസില്‍ നിന്നും എന്‍.ഒ.സി ലഭിക്കേണ്ട അപേക്ഷകള്‍ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് ലഭ്യമാക്കുകയും ഓണ്‍ലൈനായി തന്നെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്‍.ഒ.സി വരണാധികാരിക്ക് നല്‍കുകയും ചെയ്യും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only