29 മാർച്ച് 2021

മലപ്പുറത്ത് രേഖകളില്ലാതെ കൊണ്ടുപോയ 2.58 കോടി രൂപ പിടിച്ചെടുത്തു
(VISION NEWS 29 മാർച്ച് 2021)
മലപ്പുറം: രേഖകളില്ലാതെ കൊണ്ടുവന്ന  രണ്ട് കോടി 58 ലക്ഷം രൂപ പൊലീസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി സ്വദേശി ആലപടിക്കൽ റഫീഖ് അലി മലപ്പുറത്ത് വച്ചാണ് പിടിയിലായത്. പണം കൊണ്ടുവന്ന സ്കോഡാ റാപ്പിഡ് കാറും പൊലീസ് പിടിച്ചെടുത്തു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തിലാകെ പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ്. പലയിടങ്ങളിൽ നിന്നായി കണക്കിൽ പെടാത്ത കോടിക്കണക്കിന് രൂപ ഇതുവരെ പിടിച്ചെടുത്തിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only