28 മാർച്ച് 2021

ഇരട്ടവോട്ട്​: 30ന്​ മുമ്പ്​​ നടപടി പൂർത്തിയാക്കാൻ കലക്​ടർമാർക്ക്​ നിർദേശം
(VISION NEWS 28 മാർച്ച് 2021)
തി​രു​വ​ന​ന്ത​പു​രം : വോ​ട്ട​ർ​പ​ട്ടി​ക​യി​ലെ ഇ​ര​ട്ട​വോ​ട്ടു​ക​ൾ ഒ​ഴി​വാ​ക്കി മാ​ർ​ച്ച്​ 30ന്​ ​മു​മ്പ്​​ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ല​ക്​​ട​ർ​മാ​ർ​ക്ക്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​െൻറ നി​ർ​ദേ​ശം. ജി​ല്ല​ക​ളി​ൽ ക​ല​ക്​​ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വോ​ട്ട​ർ​പ​ട്ടി​ക​യി​ലെ സൂ​ക്ഷ്​​മ​പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. പ​രി​ശോ​ധി​ക്കേ​ണ്ട വി​ധം വി​ശ​ദീ​ക​രി​ച്ച്​ സ​ർ​ക്കു​ല​റും പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ഇ​ല​ക്​​ഷ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ ഒാ​ഫി​സ​ർ​മാ​രാ​യ (ഇ.​ആ​ര്‍.​ഒ) ത​ഹ​സി​ൽ​ദാ​ർ​മാ​ർ​ക്കാ​ണ്​ ഇ​ര​ട്ടി​പ്പ്​ ലി​സ്​​റ്റ്​ ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള ചു​മ​ത​ല. പേ​രു​ക​ൾ ഇ​ര​ട്ടി​പ്പ്​ വ​ന്ന​വ​രു​ടെ പ​ട്ടി​ക ബി.​എ​ൽ.​ഒ മാ​ർ​ക്ക്​ കൈ​മാ​റും. വോ​ട്ട​റെ നേ​രി​ട്ട്​ ബ​ന്ധ​പ്പെ​ട്ട്​ എ​വി​ടെ​യാ​ണ്​ വോ​ട്ട്​ ചെ​യ്യു​ന്ന​തെ​ന്ന​ത്​ സ്ഥി​രീ​ക​രി​ക്കും. ബൂ​ത്തി​െൻറ പ​രി​ധി​യി​ലു​ള്ള​വ​ര്‍ മാ​ത്ര​മേ വോ​ട്ട​ര്‍പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ട്ടി​ട്ടു​ള്ളൂ​വെ​ന്നും ഉ​റ​പ്പു​വ​രു​ത്ത​ണം. അ​ങ്ങ​നെ​യ​ല്ലാ​ത്ത​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ പ്ര​ത്യേ​കം റി​പ്പോ​ര്‍ട്ട് ചെ​യ്യ​ണം. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി 29 നു​ള്ളി​ൽ പ​ട്ടി​ക തി​രി​കെ ഇ.​ആ​ര്‍.​ഒ​മാ​ർ​ക്ക്​ ന​ൽ​ക​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം. 30 ന്​ ​ക​ല​ക്​​ട​ർ​മാ​ർ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നും.

മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്ക്​ മാ​റി​യ​വ​രു​​ടെ പേ​രു​വി​വ​ര​ങ്ങ​ൾ യ​ഥാ​സ​മ​യം നീ​ക്കം ചെ​യ്യാ​ത്ത​താ​ണ്​ ഇ​ര​ട്ടി​പ്പി​ന്​ കാ​ര​ണ​മെ​ന്നാ​ണ്​ വി​ശ​ദീ​ക​ര​ണം. ഇ​വ​ർ പു​തി​യ സ്ഥ​ല​ത്ത്​ വോ​ട്ട​ർ​പ​ട്ടി​യി​ൽ പേ​ര്​ ചേ​ർ​ക്കും. പ​ല​യി​ട​ങ്ങ​ളി​ലും ഒ​രാ​ളു​ടെ പേ​രി​ൽ​ത്ത​ന്നെ ഒ​ന്നി​ല​ധി​കം വോ​ട്ടു​ള്ള​താ​യി തെ​ളി​ഞ്ഞി​ട്ടു​ണ്ട്. അ​തേ​സ​മ​യം ഇ​ര​ട്ട​വോ​ട്ട് വി​ഷ​യ​ത്തി​ൽ കൂ​ടു​ത​ൽ പ​രാ​തി​ക​ൾ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ര​ട്ട​വോ​ട്ടു​ക​ൾ കൂ​ടു​ത​ൽ ക​ണ്ടെ​ത്തു​ന്ന ബൂ​ത്തു​ക​ളി​ൽ മു​ഴു​വ​ൻ​സ​മ​യ വെ​ബ്കാ​സ്​​റ്റി​ങ് ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന്​ ആ​ലോ​ച​ന​യു​ണ്ട്.

ബി.​എ​ൽ.​ഒ​മാ​രു​ടെ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തു​ന്ന ഇ​ര​ട്ട​വോ​ട്ടു​ള്ള​വ​രു​ടെ പേ​ര് ഉ​ൾ​പ്പെ​ടു​ത്തി​യ പ്ര​ത്യേ​ക പ​ട്ടി​ക പ്രി​സൈ​ഡി​ങ് ഓ​ഫി​സ​ർ​മാ​ർ​ക്ക്​ ന​ൽ​കും. വോ​ട്ട​ർ​പ​ട്ടി​ക അ​ന്തി​മ​മാ​യി പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ തെ​ര​ഞ്ഞെ​ടു​പ്പ്​ സ​മ​യ​ത്ത്​ നീ​ക്കം ചെ​യ്യാ​നാ​വി​ല്ല. അ​തേ​സ​മ​യം ഇ​ര​ട്ട​വോ​ട്ടു​ക​ൾ മ​ര​വി​പ്പി​ച്ചു​ള്ള ക​ർ​ശ​ന മു​ൻ​ക​രു​ത​ലു​ക​ളാ​ണ്​ ഇ​നി ക​മീ​ഷ​ൻ സ്വീ​ക​രി​ക്കു​ക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only