👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


04 മാർച്ച് 2021

സന്ദർശക, ടൂറിസ്റ്റ് വിസാ കാലാവധി നീട്ടി; മാർച്ച് 31 വരെ യു.എ.ഇയിൽ തുടരാം
(VISION NEWS 04 മാർച്ച് 2021)


 ദുബൈക്ക് പിന്നാലെ അബൂദബി, ഷാർജ എമിറേറ്റുകൾ അനുവദിച്ച വിസിറ്റ്, ടൂറിസ്റ്റ് വിസകളുടെയും കാലാവധി നീട്ടി. മാർച്ച് 31 വരെയാണ് വിസയുടെ കാലാവധി നീട്ടി നൽകിയത്.

2020 സെപ്തംബർ 10ന് ശേഷം അനുവദിച്ചതോ കാലഹരണപ്പെട്ടതോ ആയ വിസകൾക്ക് പുതിയ തീരുമാനം ബാധമാകും. അത്തരം വിസക്കാർക്ക് രാജ്യത്ത് മാർച്ച് 31വരെ പിഴയൊന്നും നൽകാതെ യു.എ.ഇയിൽ തുടരാം. ഈ കാലയളവിൽ ഒളിച്ചോടിയതായി കാണിച്ച് സ്പോണ്‍സര്‍മാര്‍ പരാതിപ്പെട്ടവർക്ക് പോലും അവരുടെ വിസക്ക് സാധുത ലഭിക്കും. മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് പേർക്ക് ഇതിന്റെ പ്രയോജനം കിട്ടും.

യാത്രാവിലക്കുകളും കോവിഡ് പ്രതിസന്ധികളും കാരണം യു.എ.ഇയിൽ കുടുങ്ങിപ്പോയ പ്രവാസികൾക്കും ഇത് ഏറെ പ്രയോജനം ചെയ്യും. സെപ്തംബർ 10ന് ശേഷം അനുവദിച്ച എല്ലാ വിസിറ്റ്, ടൂറിസ്റ്റ് വിസകളുടെയും കാലാവധി മാർച്ച് 31 വരെ ദീർഘിപ്പിച്ചതായാണ് സ്മാർട്ട് ചാനലിൽ കാണുന്നത്. ഔദ്യോഗികമായുള്ള അറിയിപ്പുകളൊന്നും ഇല്ലെങ്കിലും വിസ കാലാവധി നീട്ടിയതായാണ് സിസ്റ്റത്തിൽ കാണിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only