31 മാർച്ച് 2021

ജനകീയ സംവാദം ഇന്ന് (31/3/2021)
(VISION NEWS 31 മാർച്ച് 2021)
കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രകടന പത്രികകൾ: രാഷ്ട്രീയ കേരളം വാക്കു പാലിക്കാറുണ്ടോ എന്ന വിഷയത്തിൽ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി 17 കേന്ദ്രങ്ങളിൽ ജനകീയ സംവാദം സംഘടിപ്പിക്കുന്നു. കോഴിക്കോട് ജില്ല ജനകീയ സംവാദം ഇന്ന് മുക്കത്ത് നടക്കും. രാഷ്ട്രീയപാർട്ടികളുടെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോകളെ കുറിച്ചും അധികാരത്തിൽ വരുന്ന സർക്കാരുകൾ അവ നടപ്പിൽ വരുത്താനെടുക്കുന്ന താല്പര്യവും ഉൾപ്പെടെയുള്ള രാഷ്ട്രീയവിഷയങ്ങൾ സംവാദത്തിൽ ചർച്ചയാകും. എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി. എൻ ജാഫർ സാദിഖ്, കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ്, ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി വി.വസീഫ്, മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ എ പി മുരളീധരൻ, സ്വഫ്‌വാൻ സഖാഫി പോക്കുന്ന്, ഡോ: എം എസ് മുഹമ്മദ് തുടങ്ങിയവർ സംബന്ധിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only