31 March 2021

45-നുമേൽ പ്രായമായവർക്ക് നാളെമുതൽ കോവിഡ് വാക്സിൻ
(VISION NEWS 31 March 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



തിരുവനന്തപുരം: 45 വയസ്സിനുമേൽ ഉള്ളവർക്കുള്ള കോവിഡ് പ്രതിരോധ മരുന്നുവിതരണം വ്യാഴാഴ്ച തുടങ്ങും. ദിവസം രണ്ടരലക്ഷം പേർക്ക് വീതം മരുന്നുനൽകാനുള്ള ക്രമീകരണങ്ങളാണുള്ളത്.

കോവിൻ പോർട്ടലിൽ രജിസ്റ്റർചെയ്തും വാക്സിനേഷൻകേന്ദ്രങ്ങളിൽ നേരിട്ടെത്തിയും മരുന്ന് സ്വീകരിക്കാം. ആധാർ, ഡ്രൈവിങ് ലൈസൻസ്, പാൻകാർഡ്, പാസ്പോർട്ട്, പെൻഷൻ പാസ്ബുക്ക്, എൻ.പി.ആർ. സ്മാർട്ട്‌ കാർഡ്, വോട്ടർ ഐ.ഡി. എന്നിവയിലേതെങ്കിലും തിരിച്ചറിയൽകാർഡ് കൈയിൽ കരുതണം. ഒരേ മൊബൈൽ നമ്പർ ഉപയോഗിച്ച് നാലുപേർക്കുവരെ കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. ഞായറാഴ്ച വരെ സംസ്ഥാനത്ത് 28,05,857 പേർ ആദ്യഡോസ് മരുന്ന് സ്വീകരിച്ചുകഴിഞ്ഞു. അതിൽ 3,87,453 പേർ രണ്ടാം ഡോസും സ്വീകരിച്ചു.

Post a comment

Whatsapp Button works on Mobile Device only