30 March 2021

ഹോളി ആഘോഷത്തിനിടെ മദ്യപാനം; ചോദ്യം ചെയ്ത 60കാരിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി
(VISION NEWS 30 March 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




മദ്യപിച്ച് ഹോളി ആഘോഷിച്ചത് ചോദ്യം ചെയ്ത അറുപതുകാരിയെ അഞ്ച് പേര്‍ ചേര്‍ന്ന് കൊന്നു. ഉത്തര്‍പ്രദേശിലെ മേവതി തോല പ്രദേശത്തെ വീടിന് മുന്നില്‍ നിന്നും മദ്യപിച്ചു ഹോളി ആഘോഷിച്ച യുവാക്കളെ ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

രാവിലെ 10 മണിയോടെ സംഘം സ്ത്രീയുടെ പ്രവേശിച്ച് വടിയും കല്ലും കൊണ്ട് അടിച്ചു കൊന്നതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് പ്രശാന്ത് കുമാർ പ്രസാദ് പറഞ്ഞു. രണ്ട് സ്ത്രീകളും മൂന്നു കുട്ടികളും ഈ സമയം വീട്ടിലുണ്ടായിരുന്നു. അവര്‍ സ്ത്രീയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കുടുംബാംഗങ്ങളെയും സംഘം ഉപദ്രവിച്ചു.

സമാനരീതിയിലുള്ള സംഭവം എക്ദില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലും റിപ്പോര്‍ട്ട് ചെയ്തു. മദ്യപിച്ച യുവാക്കൾ അമിതവേഗത്തിൽ ട്രാക്ടർ ഓടിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒടുവില്‍ വൈദ്യുതി പോസ്റ്റിലിടിച്ച് ട്രാക്ടര്‍ തകരുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും യുവാക്കളെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only