28 മാർച്ച് 2021

രാജ്യത്ത് ഒറ്റദിവസത്തിനിടെ 62,714 പുതിയ കോവിഡ് കേസുകള്‍, 5 മാസത്തിന് ശേഷമുള്ള വന്‍ വര്‍ധന
(VISION NEWS 28 മാർച്ച് 2021)
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധന. അഞ്ച് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കേസുകള്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. 62714 പേര്‍ക്കാണ് 24 മണിക്കൂറിനിടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. 

ഒക്ടോബര്‍ 16-നാണ് ഇതിന് മുമ്പ് ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 63,371 പേര്‍ക്കാണ് ഒക്ടോബര്‍ 16-ന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്.

312 പേര്‍ കോവിഡ് ബാധമൂലം 24 മണിക്കൂറിനിടെ മരിക്കുകയുമുണ്ടായി.  ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 1,61,552 ആയി.

നിലവില്‍ രാജ്യത്ത് 4,86,310 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 1.13 കോടി പേര്‍ ഇതിനോടകം രോഗമുക്തി നേടി. മഹാരാഷ്ട്ര, കര്‍ണാടക, പഞ്ചാബ്, ഗുജറാത്ത് തമിഴ്‌നാട് എന്നിവിടങ്ങളിലാണ് ഒരു ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only