29 മാർച്ച് 2021

രാജ്യത്ത്​ കോവിഡ്​ വ്യാപനം രൂക്ഷം; പുതുതായി 68,020 പേർക്ക്​ രോഗം, 291 മരണം
(VISION NEWS 29 മാർച്ച് 2021)
ന്യൂഡൽഹി: രാജ്യത്ത്​ വീണ്ടും കോവിഡ്​ വ്യാപനം രൂക്ഷമാകുന്നു. 24 മണിക്കൂറിനിടെ 68,020 പേർക്കാണ്​ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചത്​. 291 മരണവും റി​േപ്പാർട്ട്​ ചെയ്​തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഒക്​ടോബറിന്​ ശേഷം റിപ്പോർട്ട്​ ചെയ്യുന്ന ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്​. 5,21,808 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. മരണസംഖ്യ 1,61,843 ആയി ഉയരുകയും ചെയ്​തു. 1,13,55,993 പേർ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

1,20,39,644 പേർക്കാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചത്​. 6,05,30,435 പേർ കോവിഡ്​ വാക്​സിൻ സ്വീകരിക്കുകയും ചെയ്​തു.

ഹോളി​െയ തുടർന്ന്​ ഉത്തരേ​ന്ത്യയിലെ വിവിധ സംസ്​ഥാനങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. ഒഡീഷയിൽ പൊതു സ്​ഥലങ്ങളിലെ ഹോളി ആഘോഷങ്ങൾക്ക്​ സർക്കാർ വിലക്ക്​ ഏർപ്പെടുത്തി. കോവിഡ്​ ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണിത്​.

മഹാരാഷ്​ട്രയിൽ കോവിഡ്​ ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ലോക്​ഡൗൺ മുന്നറിയിപ്പ്​ നൽകി. 24 മണിക്കൂറിനിടെ 40,414 കേസുകളാണ്​ സംസ്​ഥാനത്ത്​ റിപ്പോർട്ട്​ ചെയ്​തത്​. 108 മരണവും സ്​ഥിരീകരിച്ചു. ശനിയാഴ്ച അർധര​ാത്രി മുതൽ സംസ്​ഥാനത്ത്​ രാത്രികാല കർഫ്യൂ കർശനമാക്കിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only