👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


08 മാർച്ച് 2021

68 കിലോഗ്രാം മെഡലുമായി : യു.എ.ഇ.ക്ക് ലോക റെക്കോഡ്
(VISION NEWS 08 മാർച്ച് 2021)


ദുബായ്: ഏറ്റവുംവലിയ കായികമെഡലിനുള്ള ഗിന്നസ് റെക്കോഡ് ഇനി യു.എ.ഇ.ക്ക് സ്വന്തം. 68.5 കിലോഗ്രാം തൂക്കം, 2.56 ചതുരശ്രമീറ്റർ വിസ്തീർണം, 160 സെന്റിമീറ്റർ നീളവും വീതിയും, 7.4 സെന്റിമീറ്റർ കനം എന്നിങ്ങനെയാണ് മെഡലിന്റെ അളവുകൾ.

ഗിന്നസ് ഗ്രൂപ്പ് ഓഫ് റെക്കോഡിന്റെ നിയമങ്ങളും മാനദണ്ഡങ്ങളും അനുസരിച്ചാണ് മെഡൽ നിർമിച്ചിരിക്കുന്നതെന്ന് അൽ-ഫർസാൻ സ്പോർട്‌സ് ക്ലബ്ബ് സ്ഥാപകൻ ഡോ. ഒബയ്ദ് അൽ കെറ്റ്ബി പറഞ്ഞു. നാല് മീറ്റർ നീളമുള്ള ബാഹ്യ സ്ട്രിപ്പ് അടക്കം ശുദ്ധമായ സ്വർണത്തിൽ പൊതിഞ്ഞ സ്റ്റെയിൻലെസ് സ്റ്റീൽ ആണ് മെഡലിന്റെ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. അൽ-ഫർസാൻ എന്ന് മെഡലിൽ മുദ്രണവും ചെയ്തിട്ടുണ്ട്.


കടപ്പാട് :മാതൃഭൂമി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only