29 മാർച്ച് 2021

പുതിയ അധ്യയന വർഷത്തിലേക്ക് പുതിയ മാറ്റങ്ങളുമായി 90+ Tuition App
(VISION NEWS 29 മാർച്ച് 2021)

പഠന ഭാഗങ്ങൾ ആഴത്തിൽ മനസിലാക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ടോ?. പഠനം വെര്‍ച്വല്‍ രീതിയിലേക്ക് മാറിയപ്പോൾ കുട്ടികള്‍ക്ക് പാഠ്യവിഷയങ്ങൾ വേണ്ടവിധത്തില്‍ മനസിലാക്കാന്‍ സാധിക്കുന്നുണ്ടോ എന്ന കാര്യത്തിൽ മാതാപിതാക്കള്‍ക്ക് ആശങ്ക ഉണ്ട്. അത്തരം സാഹചര്യത്തിൽ മികച്ച ഒരു ട്യൂഷൻ അസിസ്റ്റന്റ് കുട്ടികൾക്ക് അത്യാവശ്യമാണ്. മികച്ച രീതിയിലുള്ള ട്യൂഷൻ അവരുടെ പഠന നിലവാരത്തെയും ആത്മവിശ്വാസത്തെയും മെച്ചപ്പെടുത്തുന്നു. കേരളത്തിലെ ഒന്നാം നമ്പർ ഡിജിറ്റൽ ട്യൂഷൻ ആപ്പായ 90+ My Tuition App ഇതിനോടകം കുട്ടികളുടെ പഠന സഹായി ആയി മാറി കഴിഞ്ഞു. കേരളാ സ്റ്റേറ്റ് സിലബസിലെ 5-ാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് അവരുടെ അക്കാദമിക് സിലബസ് പാഠപുസ്തകത്തിലേത് പോല വളരെ എളുപ്പത്തിൽ പഠിക്കാൻ സാധിക്കുമെന്നതാണ് 90+ My Tuition Appനെ പ്രിയങ്കരമാക്കുന്നത്.

കുട്ടികൾക്ക് പഠനത്തിനും പരീക്ഷകൾക്കും ആവശ്യമായിവരുന്ന കൃത്യമായ അപ്ഡേഷനുകൾ 90+ My Tuition App കൊണ്ടുവരാറുണ്ട്. ഇപ്പോഴിതാ കുട്ടികൾക്ക് വേണ്ടി അടുത്ത അക്കാദമിക് വർഷത്തിലേക്കുള്ള പാഠഭാഗങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് പുതിയ അപ്ഡേഷനും എത്തിയിരിക്കുന്നു. പൂർണ്ണമായും ഒരു ട്യൂഷൻ അസിസ്റ്റന്റ് ആയാണ് ഇനി വിദ്യാർത്ഥികൾക്ക് മുമ്പിൽ എത്തുക. Mathematics, Biology, Physics, Chemistry എന്നീ വിഷയങ്ങളാണ് സാധാരണഗതിയിൽ 90+ My Tuition appൽ ലഭ്യമായിക്കൊണ്ടിരുന്നത്. എന്നാൽ പുതിയ അപ്ഡേഷനിൽ Hindi, Geography, History, English തുടങ്ങിയ വിഷയങ്ങളും ഉൾകൊള്ളിച്ചിരിക്കുന്നു. ഈ അപ്ഡേഷനുകൾ ഉപയോഗപ്പെടുത്തി, അടുത്ത അക്കാദമിക് വർഷത്തിലേക്ക് തയ്യാറെടുക്കാവുന്നതാണ്.

സാധാരണ നല്‍കുന്ന ട്യൂഷന്‍ ഫീസുകളേക്കാള്‍ കുറഞ്ഞ ചെലവില്‍ 90+ My Tuition app ൽ കുട്ടികള്‍ക്ക് പഠിക്കാന്‍ സാധിക്കും. യു.പി ക്ലാസുകളിലെ കുട്ടികൾക്ക് 4000 രൂപയും, ഹൈ സ്കൂൾ കുട്ടികൾക്ക് 5000 രൂപയും, ഹയർ സെക്കൻഡറി കുട്ടികൾക്ക് 8000 രൂപയുമാണ് 1 വർഷത്തിലേക്ക് ഈടാക്കുന്നത്. വലിയ തുക ചെലവാക്കാതെ തന്നെ കുട്ടികൾക്ക് മികച്ച പഠനം നൽകാൻ സാധിക്കുമെന്നത് മാതാപിതാക്കൾക്കും ആശ്വാസകരമാണ്. പാഠഭാഗങ്ങള്‍ സിനിമ കാണുന്ന ലാഘവത്തോടെ വളരെ ലളിതമായി പഠിക്കാന്‍ സാധിക്കുന്നു എന്നതാണ് 90 + My Tuition App ന്റെ സവിശേഷത.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only