👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


04 മാർച്ച് 2021

ആരും മത്സരത്തിനില്ല, ആര് മത്സരിക്കുമെന്ന് തീരുമാനിക്കും പാണക്കാട് കൊടപ്പനക്കൽ തറവാട്
(VISION NEWS 04 മാർച്ച് 2021)


മലപ്പുറം: ഇതൊരു പാർട്ടി ഓഫിസല്ല... എന്നാൽ ഇവിടെയുള്ളവർക്ക് കൃത്യമായ ഒരു രാഷ്ട്രീയമുണ്ട്. ഇവിടെ നിന്ന് ആരും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുമില്ല. എന്നാൽ ഓരോ തെരഞ്ഞെടുപ്പിലും മതേതരത്വത്തിന്റെ കാവലാളുകളാകാൻ ആര് മത്സരിക്കണമെന്നുള്ള അവസാന വാക്ക് ഈ തറവാടിന്റെ പൂമുഖത്ത് നിന്നാണ്. ഇതിൽ ആർക്കും പരാതിയും പരിഭവങ്ങളുമില്ല... ഇത് പാണക്കാട് കൊടപ്പനക്കൽ തറവാട്. സംസ്ഥാന രാഷ്ട്രീയത്തിന്റെ ഗതി നിയന്ത്രിക്കുന്ന ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിന്റെ ആസ്ഥാന ഗേഹം.

കടലുണ്ടിപ്പുഴയുടെ തീരത്ത് പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ ഹൈദരലി ശിഹാബ് തങ്ങളാണ് ഇപ്പോഴത്തെ അമരക്കാരൻ. പിതാവ് പൂക്കോയ തങ്ങളും സഹോദരൻ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും തുറന്നിട്ട്

വഴിയിലൂടെയാണ് ഹൈദരലി തങ്ങളുടേയും സഞ്ചാരം. കേരളം നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കടന്നതോടെ പലയിടങ്ങളിലായി പാർട്ടിയുടെ ചർച്ചകൾ മുറുകുമ്പോഴും അന്തിമ തീരുമാനങ്ങൾ ഹൈദരലി തങ്ങളുടേത് മാത്രമാണ്. ഇത്തവണയും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കുടുംബത്തിൽ നിന്നാരുമില്ല. എന്നാൽ പാർട്ടിയുടെ അമരത്ത് ഇവിടെയുള്ളവർ എന്നും സജീവമാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും യോഗങ്ങളിലും സാധാരണ പ്രവർത്തകരെപ്പോലെ വോട്ട് തേടി കളത്തിലിറങ്ങുന്നു. ഏതു സാധാരണക്കാരനു വേണ്ടിയും സ്വന്തം സമയം വീതിച്ചുനൽകുന്ന പാണക്കാട് തങ്ങൾ കുടുംബത്തിന് ജാതിമതഭേദമന്യേ നൽകുന്ന ആദരവാണ് പ്രതിപക്ഷ പാർട്ടികൾക്ക് എന്നും ഇവരോടുള്ള രാഷ്ട്രീയ ശത്രുതയ്ക്ക് കാരണം. നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയിൽ ആര് സ്ഥാനാർഥികളാകുമെന്നത് പാണക്കാട്

ഹൈദരലി തങ്ങളുടെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് പാർട്ടി പ്രവർത്തകർ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only